നീയൊക്കെ വാ മൂടി കെട്ടി നിന്ന് ഷോ കാണിക്കുമ്പോൾ ആ ഓസിൽ കരയുന്നുണ്ടാകും, ഓസിലിനെ ചതിച്ച ജർമ്മനിക്ക് എതിരെ ഖത്തർ ആരാധകരുടെ മാസ് മറുപടി

ഖത്തർ ലോകകപ്പിലെ ജര്മനിയുടെ ആദ്യ മത്സരത്തിൽ എല്ലാവരും ശ്രദ്ധിച്ച ഒരു കാര്യം ആയിരുന്നു ജർമനിയുടെ വാ മൂടി കെട്ടിയുള്ള പ്രതിഷേധം. ഖത്തറിലെ ദേശീയ ഫുട്ബോൾ ടീമിൽ വിവേചനം നേരിട്ട മുൻ ജർമ്മനി താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രങ്ങൾ പിടിച്ച് ഖത്തറിലെ ഫുട്ബോൾ ആരാധകർ ജർമ്മനിക്കെതിരെ തിരിച്ചടിച്ചു. ഞായറാഴ്ച ഒരു കൂട്ടം ആരാധകർ ഓസിലിന്റെ രേഖാചിത്രത്തിന്റെ പകർപ്പുകൾ കൈവശം വച്ചാണ് ജർമനിക്ക് എതിരെയുള്ള പ്രതിഷേധം കാണിച്ചത്.

2018 ലെ ലോകകപ്പ് തോൽവിക്ക് പിന്നാലെയാണ് ഓസിലിന് വലിയ രീതിയിൽ ഉള്ള അധിക്ഷേപങ്ങളും ജര്മനിയിൽ നിന്ന് കിട്ടിയത്. ഓസിലിനെ ചതിയൻ എന്ന് വിളിച്ച ജർമൻ ആരാധകർ അയാളെ വംശീയമായി അധിക്ഷേപിച്ചു.

ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫിഫ നടപ്പിലാക്കിയ നിയമങ്ങൾക്ക് എതിരെ ജർമ്മൻ കളിക്കാർ വാ മൂടി കെട്ടി പ്രതിഷേധിച്ചിരുന്നു. ഇങ്ങനെ ഉള്ള പ്രതിഷധം നടക്കുന്ന സമയത്താണ് ഓസിലിനെ വെച്ച് ഖത്തർ ആരാധകരുടെ തിരിച്ചടി.

ലിംഗ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ ഓസിലിനെ മറന്നോ എന്നും എന്ത് അർഹത ആണുള്ളതെന്നും ജര്മനിയോട് ഖത്തർ ചോദിക്കുന്നു.