പരിശീലനത്തിന് എത്തുന്നത് മദ്യപിച്ചിട്ട്, നെയ്മറിന് എതിരെ ഗുരുതര ആരോപണം

പിഎസ്ജി മുന്നേറ്റ നിര താരം നെയ്മര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍. ആര്‍എംസി സ്പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. നെയ്മര്‍ പരിശീലത്തിനെത്തുന്നത് മദ്യപിച്ചിട്ടാണെന്നാണ് റിക്കോയുടെ ആരോപണം.

‘വിരളമായി മാത്രമാണ് നെയ്മര്‍ പരിശീലനത്തിന് എത്തുന്നത്. മദ്യപിച്ചാണ് പല സമയത്തും എത്തുക. പിഎസ്ജിയോട് പ്രതികാരംം ചെയ്യുന്നത് പോലെയാണ് നെയ്മറുടെ മനോഭാവം’ ഫ്രഞ്ച് ജേര്‍ണലിസ്റ്റ് പറഞ്ഞു.

2017ലാണ് ബാഴ്സയില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് എത്തുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന പിഎസ്ജിയുടെ സ്വപ്നം നിറവേറ്റാന്‍ നെയ്മര്‍ക്കുമായില്ല.

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ ശേഷം പിഎസ്ജിയ്‌ക്കെതിരെ ആരാധരോഷം ഇരമ്പുകയാണ്. ഇതിന് ശേഷം മെസിയും നെയ്മറും മത്സരത്തിന് ഇറങ്ങിയപ്പോള്‍ കൂവലുമായാണ് ആരാധകര്‍ വരവേറ്റത്.