മുംബൈ സിറ്റിയ്ക്ക്  ഇത്തവണയും രക്ഷയില്ല, നോര്‍ത്ത് ഈസ്റ്റുമായി സമനില

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യനായ മുംബൈസിറ്റിയ്ക്കു ഇത്തവണയും രക്ഷയില്ല. നോര്‍ത്തീസ്റ്റുമായുള്ള മത്സരം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. 30 ാം മിനിറ്റില്‍ അഹമ്മദ് ജാഹുവിന്റെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ മൂംബൈയെ മലയാളി താരം ഇര്‍ഷാദിന്റെ ഗോളിലായിരുന്നു നോര്‍ത്തീസ്റ്റ് സമനില പിടിച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മുംബൈസിറ്റിയുടെ അമെയ് രണ്‍വാഡേ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തിരുന്നു. 58 ാം മിനിറ്റില്‍ നോര്‍ത്തീസ്റ്റിനായി മാഴ്‌സലീഞ്ഞോ തനിച്ചു നടത്തിയ മുന്നേറ്റം ക്രോസ്ബാറില്‍ തട്ടിത്തെിറച്ചത് മുംബൈയ്ക്ക് രക്ഷയായി. തുടര്‍ച്ചയായി ആറാം മത്സരത്തിലാണ് മൂംബൈയ്ക്ക് വിജയമില്ലാതെ മടങ്ങേണ്ടി വരുന്നത്.

ഈ മത്സരത്തോടെ 18 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. പത്തു പോയിന്റുമായി പത്താം സ്ഥാനത്താണ് നോര്‍ത്തീസ്റ്റ്. നിലവില്‍ ഹൈദരാബാദ് എഫ്‌സിയും കേരളാ ബ്‌ളാസ്‌റ്റേഴ്‌സുമാണ് പോയിന്റ് നിലയില്‍ ഒന്നാമത്. ഇരു ടീമിനും 20 പോയിന്റുകള്‍ വീതമുണ്ട്.