മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ അൾജീരിയക്കെതിരെ അർജന്റീനയ്ക്ക് മൂന്നു ഗോളിന് ജയം. ആറാം ലോകപ്പ് കളിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായ മെസി മത്സരത്തില്‍ ഹാട്രിക് നേടി. മെസിയുടെ ആദ്യ ലോകകപ്പ് ഹാട്രിക്. കൂടാതെ ലോകകപ്പിലെ ഗോള്‍സ്‌കോറര്‍മാരുടെ എണ്ണത്തിലും മെസി ഒന്നാമതെത്തി.

എന്നാല്‍ മത്സരത്തിനിടെ മെസി അല്‍ജീരിയന്‍ താരത്തെ മെസി ഫൗള്‍ ചെയ്ത സംഭവം ചൂണ്ടീക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയും നടക്കുന്നുണ്ട്. മെസിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നെന്നാണ് ചിലര്‍ പറയുന്നത്. അള്‍ജീരിയന്‍ പ്രതിരോധ താരം ഐസ മാന്‍ഡിയെയാണ് മെസി ഫൗള്‍ ചെയ്തത്. 17-ാം മിനിറ്റില്‍ മെസി പന്തിനായുള്ള പോരാട്ടത്തിനിടെ അല്‍ജീരിയന്‍ ക്യാപ്റ്റന്‍ കൂടിയായ ഐസ മാന്‍ഡിയുടെ കാലിന്റെ പിന്‍ഭാഗത്ത് മെസിയുടെ ബൂട്ടിന്റെ സ്റ്റഡ്‌സ് കൊള്ളുകയായിരുന്നു.

മത്സരം നിയന്ത്രിച്ച റഫറിയായ പോളിഷ് താരം ഷിമോണ്‍ മാര്‍സിനിയാക് അല്‍ജീരിയയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് നല്‍കുകമാത്രമാണ് ചെയ്തത്. എന്നാല്‍ കാലിനു പരിക്കേല്‍ക്കുന്ന രീതിയിലുള്ള ഫൗളായതിനാല്‍ ഇതിനു നേരിട്ട് റെഡ് കാര്‍ഡ് നല്‍കേണ്ടതായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇത്രയും അപകടകരമായ ഒരു ഫൗള്‍ നടന്നിട്ടും വാര്‍ പരിശോധന നടന്നിട്ടും മെസിക്കെതിരെ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.

Read more

മെസി ആയതുകൊണ്ട് മാത്രമാണ് റഫറിമാര്‍ കാര്‍ഡ് നല്‍കാതെ വിട്ടയച്ചതെന്നാണ് ഒരുവിഭാഗം ആരാധകരുടെയും ആക്ഷേപം. ഇതേ കാര്യം മറ്റേതെങ്കിലും താരമാണ് ചെയ്തിരുന്നതെങ്കില്‍ ഉറപ്പായും ഇവര്‍ റെഡ് കാര്‍ഡ് കാണിക്കുമായിരുന്നു.