എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

എംഎസ്‌സി എൽസ അപകടത്തിൽ കപ്പലിലെ അപകടകരമായ വസ്തുക്കൾ ഒരു വർഷമായിട്ടും നീക്കാത്തതിനെ വിമർശിച്ച് ഹൈകോടതി. വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനമുണ്ടായില്ല. സ്വകാര്യ പഠനം മാത്രം പോരെന്ന് ഹൈക്കോടതി നിരീക്ഷണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്തു.

ഇതുവരെ സ്വീകരിച്ച നടപടികളും ഭാവി നീക്കങ്ങളും വിശദമാക്കി 23ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ കോടതി അനുമതി നൽകിയിരുന്നു. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

Read more

ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. MSC എൽസ 3 കപ്പൽ, അപകടം വരുത്തിവെച്ചതെന്നായിരുന്നു ഷിപ്പിങ് മന്ത്രാലയം റിപ്പോർട്ട്. മുൻ യാത്രകളിൽ തന്നെ കപ്പലിന് ചെരിവ് ഉണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നു.