മാൻഡ്രേക് റൊണാൾഡോ പോയി ടീം രക്ഷപെട്ടു എന്ന് ട്വിറ്റര്, റോണോ ഇല്ലാത്ത യുണൈറ്റഡ് കൂടുതൽ അപകടകാരികൾ

പ്രീമിയർ ലീഗിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ റെഡ് ഡെവിൾസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്താക്കി ക്ലബ്ബിന് ഗുണം ആയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ട്വിറ്ററിൽ കുറിച്ചു.

ചൊവ്വാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ ആതിഥേയർ 3-0 ന് വിജയിച്ചിരുന്നു. 19-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് സ്‌കോറിങ്ങിന് തുടക്കമിട്ടു. മൂന്ന് മിനിറ്റിനുശേഷം ആന്റണി മാർഷ്യൽ രണ്ടാം ഗോൾ നേടിയപ്പോൾ ഫ്രെഡ് 87 ആം മിനിറ്റിൽ ടീമിനായി മൂനാം ഗോൾ നേടി വലിയ വിജയം ഒരുക്കി.

കഴിഞ്ഞ മാസം റൊണാൾഡോയുടെ ക്ലബ്ബുമായുള്ള കരാർ പരസ്പരം അവസാനിപ്പിച്ചതിന് ശേഷം യുണൈറ്റഡിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരമായിരുന്നു ഇത്.

പ്രീമിയർ ലീഗിൽ ടെൻ ഹാഗിന്റെ ആദ്യ ഇലവനിൽ സ്ഥിരം സ്ഥാനം കണ്ടെത്തുന്നതിൽ പോർച്ചുഗീസ് സൂപ്പർതാരം പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് ഒരു ലീഗ് ഗോൾ മാത്രമാണ് അദ്ദേഹം നേടിയത്. തനിക്ക് ഫസ്റ്റ് ഇലവനിൽ സ്ഥാനം നൽകാത്തതിൽ റൊണാൾഡോ അസ്വസ്ഥൻ ആയിരുന്നു.

ഫിഫ ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള റെഡ് ഡെവിൾസിന്റെ ഫൈനൽ പോരാട്ടത്തിന് തൊട്ടുപിന്നാലെ റൊണാൾഡോ പിയേഴ്സ് മോർഗനുമായി ഒരു സ്ഫോടനാത്മക അഭിമുഖം നൽകി. അതോടെ റൊണാൾഡോ ടീമുമായി തെറ്റി അയാളെ അവർ പുറത്താക്കി.

എന്തായാലും ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ ഇല്ലാതെ എങ്ങനെ ടീം കളിക്കും എന്ന് ചോദിച്ച സ്ഥലത്ത് നിന്നും താരം ഇല്ലെങ്കിലും ഞങ്ങൾക്ക് കളിക്കാം എന്ന അവസ്ഥയിൽ ടീമിന്റെ കാര്യങ്ങൾ എത്തിയെന്നതാണ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം.

റൊണാൾഡോ പോയത് നന്നായി ടീം സെറ്റ് ആയി എന്നുപറഞ്ഞ ആരാധകർ ഇനി കാണാം ടീമിന്റെ യഥാർത്ഥ മികവ് എന്നുകൂടി പറഞ്ഞു.