സുവാരസിന് കോവിഡ്; ബാഴ്‌സലോണയ്‌ക്ക് എതിരായ മത്സരം നഷ്ടമാകും

ഉറുഗ്വെയുടെ അത് ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ താരം ലൂയീസ് സുവാരസിന് കോവിഡ് സ്ഥിരീകരിച്ചു. ഉറുഗ്വെ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുവാരസിന് പുറമെ ഉറുഗ്വെയ് ഗോള്‍കീപ്പര്‍ റോഡ്രിഗോ മൗനോസ്, ഓഫീഷ്യല്‍ മത്യാസ് ഫറാല്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച ബ്രസീലിനെതിരേ നടക്കാനിരിക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിന് സുവാരസിന് കളിക്കാനാവില്ല. ശനിയാഴ്ച സ്പാനിഷ് ലീഗില്‍ തന്റെ മുന്‍ ക്ലബ്ബ് ബാഴ്സലോണയ്ക്കെതിരായ മത്സരവും സുവാരസിന് നഷ്ടമാകും.

Luis Suarez, teammate Rodrigo Munoz test positive for COVID-19 | Football News – India TV

2001-ന് ശേഷം ഇതുവരെയായി ഉറുഗ്വെയ്ക്ക് ബ്രസീലിന് കീഴടക്കാന്‍ സാധിച്ചിട്ടില്ല. വലിയ പോരാട്ടത്തിന് ഇറങ്ങുന്ന ഉറുഗ്വെയ്ക്ക് സുവാരസിന്റെ അസാന്നിദ്ധ്യം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Luis Suarez: Luis Suarez tests positive for Covid-19 | Football News - Times of India

സുവാരസ് അടക്കം രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉറുഗ്വെയ് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.