ഈശ്വരാ ഭഗവാനെ അവന് റെഡ് കാർഡ് കിട്ടി പുറത്ത് ആകണേ, സ്വന്തം ടീമിലെ സൂപ്പർ താരത്തിന് റെഡ് കാർഡ് കിട്ടാൻ സിറ്റി ആരാധകരുടെ കൂട്ടപ്രാർത്ഥന

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലയിൽ പിരിയേണ്ടതായി വന്നിരുന്നു. കരുത്തരായ ആര്‍ ബി ലെയ്പ്‌സിഷാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ലെയ്പ്‌സിഷിനെതിരെ 26 ആം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റിയാണ് മുന്നിലെത്തിയത്. എന്നാൽ 70-ാം മിനിറ്റില്‍ ജോസ്‌കോ ഗാര്‍ഡിയോള്‍ ലെയ്പ്‌സിഷിന് സമനില സമ്മാനിക്കുക ആയിരുന്നു.

റെഡ്ബുൾ അരീനയിൽ ആർബി ലെപ്‌സിഗിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫസ്റ്റ് ലെഗ് പോരാട്ടത്തിൽ ഗോൾകീപ്പർ എഡേഴ്സൺ കളത്തിൽ ഇറങ്ങിയതിൽ തന്നെ സിറ്റിയുടെ ആരാധകർ വളരെയധികം അസ്വസ്ഥനായിരുന്നു. മത്സരത്തിന് മുമ്പത്തന്നെ അവർ അസ്വസ്ഥരാണെന്ന് ട്വിറ്ററിലൂടെ പറയുകയും ചെയ്തു. എന്തിരുന്നാലും ഇന്നലത്തെ മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയെങ്കിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് എഡേഴ്‌സൺ നടത്തിയത്.

ടീമിലെത്തിയതിന് ശേഷം സിറ്റിയുടെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായിരുന്നു എഡേഴ്സൺ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാകുന്ന പിഴവുകളിൽ സിറ്റി ആരാധകർ അസ്വസ്ഥരാണ്. ബ്രസീലിയൻ താരത്തിന് പകരം സ്റ്റെഫാൻ ഒർട്ടേഗ കളത്തിൽ ഇറങ്ങിയാൽ മതിയായിരുന്നു എന്നും ആരാധകർ പറയുന്നു.

2017-ൽ ക്ലബ്ബിൽ ചേർന്നതിനുശേഷം, എഡേഴ്സൺ സിറ്റിസൺസിനായി 270 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങി, 131 ക്ലീൻ ഷീറ്റുകൾ നിലനിർത്തി. ഈ സീസണിൽ 29 മത്സരങ്ങൾ കളിച്ച അദ്ദേഹം ഇതുവരെ 11 ക്ലീൻഷീറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്. “എഡേഴ്‌സണെ ബെഞ്ചിലിട്ട് പ്രതിഷേധിക്കാൻ എന്താണ് ചെയ്യേണ്ടത്. ഒരു പക്ഷേ അയാൾക്ക് ചുവപ്പ് കാർഡ് കിട്ടിയാൽ പോലും ഞങ്ങളെ സഹായിച്ചേക്കാം.”