'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ' ലിവര്‍പൂളിലേക്ക്് ; ജനുവരിയില്‍ തന്നെ ട്രാന്‍സ്ഫര്‍ ഉറപ്പിച്ച് ചുവപ്പ് ചെകുത്താന്മാര്‍

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്മാരായ ലിവര്‍പൂളും മുന്നേറ്റ നിരയിലേക്ക് ഒരു ക്രിസ്ത്യാനോ റൊണാള്‍ഡോയെ കൊണ്ടുവരുന്നു. ഈ സീസണില്‍ പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് പിന്നില രണ്ടാം സ്ഥാനത്തായി പോയ ടീം മറ്റൊരു മുന്നേറ്റം ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ തന്നെ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് മുന്‍ ചാംപ്യന്മാര്‍.

പോര്‍ട്ടോ മുന്നേറ്റനിര താരം ലൂയിസ് ഡയസിനെയാണ് ലിവര്‍പൂള്‍ ടീമിലേക്ക് പുതിയതായി കൊണ്ടുവരുന്നത്. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോ ആയിരുന്നു ലിവര്‍പൂളിന്റെ ലക്ഷ്യമെങ്കിലും ടോട്ടന്‍ഹാം ഹോട്‌സ്പറും താരത്തിനായി രംഗത്ത് വന്നതോടെ ലിവര്‍പൂള്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. ഇരുപത്തിയഞ്ചുകാരനായ താരത്തിന്റെ വിളിപ്പേരാണ്
‘കൊളംബിയന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ’ എന്നത്.

ലിവര്‍പൂളിലേക്ക്. വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരത്തെ സ്വന്തമാക്കാനായിരുന്നു ലിവര്‍പൂള്‍ കരുതിയതെങ്കിലും ഡയസിനായി ടോട്ടനം ഹോസ്പര്‍ നീക്കങ്ങള്‍ ആരംഭിച്ചതോടെ ജനുവരിയില്‍ തന്നെ ട്രാന്‍സ്ഫര്‍ പൂര്‍ത്തീകരിക്കാന്‍ റെഡ്സ് തീരുമാനിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ പോര്‍ട്ടോയ്ക്ക് എതിരേയുള്ള ലിവര്‍പൂള്‍ ജയിച്ചെങ്കിലും ലൂയിസ് ഡയസ് ലിവര്‍പൂള്‍ താരങ്ങളെ ശരിക്കും വലച്ചിരുന്നു. അതോടെ താരത്തെ സ്വന്തമാക്കാന്‍ ക്ല്്ബ്ബൂം തീരുമാനിച്ചു.

ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മുന്നേറ്റക്കാരായ മൊഹമ്മദ് സലായും, സദിയോ മാനേയും ആഫ്രിക്കന്‍ നേഷന്‍സ് കളിക്കാന്‍ പോയ സാഹചര്യത്തില്‍ ലിവര്‍പൂള്‍ മുന്നേറ്റത്തിന് കരുത്തു കൂട്ടാനാണ് ഡയസിനെ കൊണ്ടുവരുന്നത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മെസിക്കൊപ്പം ടോപ് സ്‌കോറര്‍ പട്ടികയില്‍ വന്ന താരമാണ് ലൂയിസ് ഡയസ്. ഈ സീസണില്‍ 23 കളികളില്‍ നിന്നും 14 ഗോളുകള്‍ നേടിയതാരവുമാണ്.