ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ റയൽ മാഡ്രിഡിന്റെ പ്രധാന താരമാണ് കിലിയൻ എംബപ്പേ. പിഎസ്ജിയിൽ നിന്നും ട്രാൻസ്ഫർ വാങ്ങിയാണ് അദ്ദേഹം റയൽ മഡ്രിഡിലേക്ക് പോയത്. എന്നാൽ പിഎസ്ജിയിൽ നിന്നും താരത്തിന് ഇപ്പോഴും ശമ്പളം ലഭിക്കാനുണ്ട്. ഈ സമ്മറിൽ ആയിരുന്നു റയൽ മാഡ്രിഡ് താരത്തിനെ സ്വന്തമാക്കിയത്. എന്നാൽ ഫ്രീ ട്രാൻസ്ഫർ ആയത് കൊണ്ട് തന്നെ പിഎസ്ജിക്ക് റയൽ മാഡ്രിഡ് പൈസ കൊടുക്കാതെയായിരുന്നു എംബാപ്പയെ സ്വന്തമാക്കിയത്. അത് പിഎസ്ജി ക്ലബിന് ദോഷം ചെയ്യ്തു.
അതുകൊണ്ടുതന്നെ പിഎസ്ജി അദ്ദേഹത്തിന്റെ അവസാന 3 മാസത്തെ സാലറി നൽകിയിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ,മേയ്,ജൂൺ എന്നീ മാസങ്ങളിലെ സാലറിയാണ് പിഎസ്ജി അദ്ദേഹത്തിന് നൽകാതെയിരുന്നത്. കൂടാതെ ബോണസും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഇങ്ങനെ ആകെ ക്ലബ്ബിൽ നിന്നും 55 മില്യൺ യൂറോ എംബപ്പേക്ക് ലഭിക്കാനുണ്ട്. അത് നൽകുമെന്ന് പിഎസ്ജി എംബാപ്പയുടെ അമ്മയോട് പറഞ്ഞിരുന്നു. ഇത്രയും നാളുകൾ ആയിട്ടും അവർ ഇതിനെ പറ്റി ഒരു വിവരങ്ങളും തരാതെ വന്നതോടെയാണ് എംബപ്പേ അവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ പോകുന്നത്.
കരാറിൽ പറയുന്ന സാലറി താരത്തിന് കൊടുക്കാൻ ക്ലബ് ബാധ്യസ്ഥരാണ്.അത് കൊണ്ട് തന്നെ എംബപ്പേ പരാതി നൽകിയാൽ അത് പിഎസ്ജിയെ നന്നായി ബാധിക്കും. ക്ലബ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ LFP പിഎസ്ജിയെ മത്സരങ്ങളിൽ നിന്നും ബാൻ വരെ ചെയ്യാൻ സാധിക്കും. കൂടാതെ മറ്റു ശിക്ഷകളും നൽകാൻ അവർക്ക് അധികാരമുണ്ട്.
എന്നാൽ എംബപ്പേ യൂവേഫയ്ക്കാണ് പരാതി നൽകിയത്. അത് കൊണ്ട് തന്നെ കൂടുതൽ കടുത്ത നടപടികൾക്ക് പിഎസ്ജി വിധേയരാകും എന്നത് ഉറപ്പാണ്. ചാമ്പ്യൻസ് ലീഗിന് മുൻപ് തന്നെ പിഎസ്ജി ഇക്കാര്യം പരിഹരിച്ചില്ലെങ്കിൽ യുവേഫ കടുത്ത നടപടികൾ എടുക്കുകയും ടീമിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.