കേരള ബ്ലാസ്റ്റേഴ്സിന് വിലക്കില്ല, പക്ഷെ ഭീമൻ തുക പിഴ; ഇവാന്റെ കാര്യത്തിൽ ഉടൻ തീരുമാനം

ഇന്ത്യൻ പ്രീമിയർ ലീഗിലെ വിവാദങ്ങൾ നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി പോരാട്ടത്തിന് ഒടുവിൽ ബ്ലാസ്റ്റേഴ്സിന് വിളക്കാണോ പിഴയാണോ കിട്ടുന്നത് എന്ന ചോദ്യം നിലനിന്നിരുന്നു. എന്തായാലും ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ കേരള ബ്ലാസ്റ്റേഴ്സിന് 5 കോടി രൂപയാണ് പിഴയായി ഇടാൻ ഉദ്ദേശിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്ത കുറ്റത്തിന് ഒരു വര്ഷം വരെ വിലക്ക് കിട്ടാൻ സാധ്യതകൾ ഉണ്ടെങ്കിലും അത്തരം നടപടിയിലേക്ക് ഒന്നും ഫെഡറേഷൻ പോകുന്നില്ല. അല്ലെങ്കിൽ തന്നെ കാഴ്ചക്കാർ കുറയുന്ന ലീഗിന്റെ ഭാഗത്ത് നിന്ന് ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കിയാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ അറിയാവുന്നതിനാലാകണം അത്തരം കടുത്ത നടപടി എടുക്കാതെ 5 കോടി രൂപ പിഴ ഇട്ടിരിക്കുന്നത്. ഇത്ര വലിയ തുക ഓൾ ഇന്ത്യ ഫെഡറേഷൻ ക്ലബിന് പിഴയിടുന്നതും ആദ്യ സംഭവമാണ്. ഇവാന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ: അധിക സമയത്തേക്ക് നീണ്ട സമരത്തില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍ കീപ്പറും റെഡിയാകാതെ സ്ഥാനം തെറ്റി നില്‍ക്കുമ്പോഴായിരുന്നു ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കിയത്. ഇതോടെ ബെംഗളൂരു സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

Read more

എന്തായാലും ഇത്ര വലിയ ഒരു തുക പിഴ ഈടാക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളെ തകർക്കാൻ കാരണമായേക്കാം.