മര്യാദക്ക് ഗോൾ അടിച്ച് പോയാൽ പോരായിരുന്നോ, ഇത് ഇപ്പോൾ സെല്ഫ് ഗോൾ അടിക്കുന്ന പോലെയായി; എർലിംഗ് ഹാലാൻഡ് കുടുക്കിൽ; സംഭവം ഇങ്ങനെ

മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലാൻഡ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതിനാൽ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആരോപണത്തെക്കുറിച്ച് തങ്ങൾക്കറിയാമെന്നും നിലവിൽ വിഷയം അന്വേഷിക്കുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു.

സൺ പത്രം പുറത്തുവിട്ട വീഡിയോ ഫൂട്ടേജുകളും ഫോട്ടോഗ്രാഫുകളും പ്രകാരം മാഞ്ചസ്റ്ററിലെ ന്യൂ ഇസ്ലിംഗ്ടൺ ഏരിയയിൽ തന്റെ വാഹനത്തിൽ ഇരുന്ന് എർലിംഗ് ഹാലൻഡ് ഫോൺ വിളിക്കുന്നത് കാണാമായിരുന്നു.

കുറ്റം തെളിയിക്കപ്പെട്ടാൽ, ഹാലാൻഡിന് 200 പൗണ്ട് പിഴയും ഡ്രൈവിംഗ് ലൈസൻസിന് ആറ് പെനാൽറ്റി പോയിന്റുകളും ലഭിക്കും. മാർച്ച് 15 ന് മാഞ്ചസ്റ്റർ സിറ്റിയിലെ ഇത്തിഹാദ് സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. ആഴ്ചയിൽ 375,000 പൗണ്ട് സമ്പാദിക്കുകയും മാഞ്ചസ്റ്റർ സിറ്റിക്കായി 37 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടുകയും ചെയ്ത ഹാലാൻഡിനെ സുരക്ഷാ സംഘടനകളും അപലപിച്ചു.

ഒരു പ്രതിനിധിയുടെ അഭിപ്രായത്തിൽ, “അതിന് ഒഴികഴിവില്ല, ഇത് വ്യക്തമായ ലംഘനമാണ്. വാഹനമോടിക്കുമ്പോൾ ഫോൺ കൈവശം വയ്ക്കുന്നത് അപകടകരമാണ്, ഗോളുകൾ നേടുന്നതിൽ ഹാലാൻഡിനെപ്പോലെ വൈദഗ്ധ്യമുള്ള ഒരാൾ ഇങ്ങനെ ഉള്ള പ്രവർത്തി ചെയ്യുന്നത് സെല്ഫ് ഗോൾ അടിക്കുന്ന പോലെയാണ്.

Read more

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ 2022 മാർച്ചിൽ കൂടുതൽ കർശനമാക്കി.