ഇറ്റലിയിൽ വന്നാൽ ഞാൻ റൊണാൾഡോയെ പോലെ ഗോളടിച്ചുകൂട്ടുമോ, എനിക്ക് തിളങ്ങാൻ പറ്റുമോ; മെസി തന്നോട് ചോദിച്ചതായി വെളിപ്പെടുത്തി കെവിൻ-പ്രിൻസ് ബോട്ടെങ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തന്റെ മത്സരം സ്വകാര്യമായി തുടരാൻ ലയണൽ മെസി ആഗ്രഹിച്ചതായി മുൻ ബാഴ്സ താരം കെവിൻ-പ്രിൻസ് ബോട്ടെങ് പറഞ്ഞു. സീരി എയിൽ സ്കോർ ചെയ്യുന്നത് ബുദ്ധിമുട്ടാണോ എന്നറിയാൻ മെസിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നും അത് അവിടെ റൊണാൾഡോ ഉള്ളതുകൊണ്ടാണെന്നും ബോട്ടെങ് പറഞ്ഞു .

മെസി ബാഴ്‌സലോണയിൽ കരിയർ ആരംഭിച്ചപ്പോൾ മെസിയെ സൈൻ ചെയ്യാൻ ഇന്റർ മിലാൻ അടുത്തിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മെസിക്ക് ബാഴ്സയിൽ തന്നെ തുടരാൻ താത്പര്യം ഉള്ളതിനാൽ ആ ഡീൽ അന്ന് നടക്കത്തെ പോവുക ആയിരുന്നു എന്നതും ശ്രദ്ധിക്കണം.

മെസി 2019 ൽ ആറ് മാസത്തോളം ബോട്ടെങ്ങിനൊപ്പം സഹതാരങ്ങളായിരുന്നു, സീരി എയിലെ തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ചോദിച്ചതൊഴിച്ചാൽ മെസി അപൂർവ്വമായി മാത്രമേ സംസാരിക്കൂ എന്നും ബോട്ടെങ് പറഞ്ഞു. “ഞങ്ങൾ ഒരു തവണ ഷവർ സമയത്ത് സംസാരിച്ചു. ഇറ്റലിയിൽ ഗോളുകൾ നേടുന്നത് ബുദ്ധിമുട്ടാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു,” ബോട്ടെങ് വൈബ് വിത്ത് ഫൈവ് പോഡ്‌കാസ്റ്റിനോട് പറഞ്ഞു.

കാരണം ആ സമയത്ത് റൊണാൾഡോ ഇറ്റലിയിലായിരുന്നു. അവൻ എന്നോട് ചോദിച്ചു, ഞാൻ ഒരുപാട് ഗോളുകൾ നേടുമോ? ഞാൻ മറുപടി പറഞ്ഞു: നിങ്ങൾ എവിടെ വേണമെങ്കിലും സ്കോർ ചെയ്യും, കാരണം നിങ്ങൾ മെസിയാണ് . “അവർ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു, പക്ഷേ അത് ബുദ്ധിമുട്ടാണോ എന്ന് അവൻ ചോദിക്കുമ്പോൾ നിങ്ങൾക്ക് ആ മത്സരം മനസിലാകും. ഇറ്റലിയിൽ ഗോളുകൾ നേടുന്നത് ബുദ്ധിമുട്ട് ആണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു , പ്രതിരോധ ശൈലിയാണ് ഇറ്റലിയുടെ രീതി.” ബോട്ടെങ് പറഞ്ഞു.

Read more

എന്നിരുന്നാലും, യുവന്റസിനൊപ്പമുള്ള കാലത്ത് റൊണാൾഡോയ്ക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടിവന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. റയലിലെ പ്രകടനമ്മ ഇറ്റലിയിൽ ആവർത്തിക്കാനായില്ല എന്നതായിരുന്നു വിമർശനത്തിന്റെ കാരണം. എങ്കിലും മികച്ച കരിയർ തന്നെ ആയിരുന്നു താരത്തിന് ഇറ്റലിയിൽ ഉണ്ടായിരുന്നത്.