ഞാൻ ചെയ്ത പ്രവൃത്തി എനിക്ക് തന്നെ ഇഷ്ടമില്ല, അതുകൊണ്ട് സംഭവിച്ച് പോയതാണത്; വലിയ വെളിപ്പെടുത്തലുമായി മെസി

ഖത്തറിൽ അർജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസ്സി തന്റെ ആദ്യ അഭിമുഖം നൽകി. ലോകകപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് മനസ് തുറന്ന മെസി തന്റെ ലോകകപ്പ് യാത്രയും സന്തോഷങ്ങളും മറക്കാത്ത അനുഭവങ്ങളും ഒകെ പങ്കുവെച്ചു.

ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു അര്ജന്റീന- നെതർലൻഡ്‌സ്‌ പോരാട്ടമെന്ന ഉറപ്പിച്ച് പറയാൻ പറ്റും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിന് മുമ്പ് ഓറഞ്ച് പട വെല്ലുവിളിച്ചതിന് മെസി കൊടുത്ത മറുപടിയും ഒകെ കാരണം സംഭവം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരുന്നു.

നെതർലൻഡ്‌സിനെതിരായ അർജന്റീനയുടെ വിജയത്തിനിടെ, മെസ്സി ഒരു പെനാൽറ്റി ഗോളാക്കി, തുടർന്ന് ഇപ്പോൾ ഫുട്‍ബോൾ ലോകം ഏറ്റെടുക്കുനന് ആഘോഷവും കാഴ്ചവെച്ചിരുന്നു. അർജന്റീനിയൻ ഇതിഹാസം ജുവാൻ റോമൻ റിക്വൽമിയുടെ പ്രസിദ്ധമായ ആഘോഷം ആവർത്തിച്ച് അദ്ദേഹം തന്റെ ചെവിയിൽ കൈകൾ വെച്ച് ഡച്ച് ബെഞ്ചിലേക്ക് നോക്കി മെസിയും ആഘോഷിച്ചു.” ഇനി വല്ലതും പറയാനുണ്ടോ” എന്ന രീതിയിൽ ആയിരുന്നു അതെന്ന് പറയാം.

Read more

പെറോസ് ഡി ലാ കാലെയോട് (ലാ നാസിയോൺ വഴി) സംസാരിക്കുമ്പോൾ, ഫോർവേഡ് മത്സരത്തിനിടയിലെ ആഘോഷത്തെക്കുറിച്ച് പരാമർശിച്ചു: “അത് ഇപ്പോൾ പുറത്തുവന്നു. മത്സരത്തിന് മുമ്പ് ചർച്ച ചെയ്തതെല്ലാം, വാൻ ഗാൽ പറഞ്ഞതെല്ലാം എനിക്ക് അറിയാമായിരുന്നു. ഞാൻ ചെയ്തത്(ആഘോഷം) എനിക്ക് ഇഷ്ടമല്ല.”