എനിക്ക് ഊർജ്ജം കുറഞ്ഞ് തുടങ്ങുന്നു മിടുക്കനായ ഒരു പരിശീലകനെ ടീമിന് ആവശ്യമാണ്, രാജി സൂചനകൾ നൽകി ലയണൽ സ്‌കലോനി; പരിശീലകന്റെ പെട്ടെന്ന് ഉള്ള തീരുമാനത്തിന് കാരണം ഇത്; ആശങ്കയിൽ അര്ജന്റീന ആരാധകർ

ഇന്ന് മരക്കാനയിൽ ബ്രസീലിനെതിരെ തന്റെ ടീം 1-0 ന് ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയയിച്ചതിന് പിന്നാലെ അർജന്റീനയുടെ ഹെഡ് കോച്ച് സ്ഥാനം ഉപേക്ഷിക്കുമെന്ന് ലയണൽ സ്‌കലോനി സൂചന നൽകി. 63ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇത് ബ്രസീലിന്റെ യോഗ്യത മത്സരത്തിലെ തുടർച്ചയായ മൂന്നാം ഹോൾവിയാണ്. പരാജയം അവരെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിച്ചപ്പോൾ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതൽ വിവാദങ്ങൾ നിറഞ്ഞ മത്സരത്തിൽ ബ്രസീൽ പോലീസും അർജന്റീന ആരാധകരും തമ്മിൽ സ്‌റ്റാന്റിൽ വെച്ച് അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായി. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് കിരീടത്തിലേക്ക് അർജന്റീനയെ നയിച്ച സ്‌കലോനി, കഴിഞ്ഞ രണ്ട് വർഷമായി തന്റെ ടീം കാണിച്ച നിലവാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഗെയിമിന് ശേഷം പറഞ്ഞു.

“ഇപ്പോൾ ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. “മത്സരശേഷം പരിശീലകൻ പറഞ്ഞു

“ഇത് ഒരു വിട അല്ല, പക്ഷേ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ബാർ വളരെ ഉയർന്നതാണ്, അത് തുടരാൻ പ്രയാസമാണ്, ഒപ്പം വിജയം തുടരുക പ്രയാസമാണ്. ചിന്തിക്കേണ്ട സമയമാണിത്. കാരണം ടീമിന് വേണ്ടത് പരമാവധി ഊർജം തരുന്ന മിടുക്കനായ ഒരു പരിശീലകനെയാണ്.”

സ്‌കലോനിയും അർജന്റീന എഫ്‌എയുടെ പ്രസിഡന്റ് ചിക്വി ടാപിയയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ പറയുന്നു, ഇത് കോച്ചിന്റെ അഭിപ്രായങ്ങളിലേക്ക് നയിച്ചു എണ്ണിച്ചു പറയപ്പെടുന്നു.