ലോകകപ്പ് സെമിഫൈനലിലിന് ശേഷം എനിക്കത് മെസിയോട് പറയേണ്ടതായി വന്നു, ആ സമയത്തിനുള്ളിൽ ഒരുപാട് ആയിരുന്നു അങ്ങനെ സംഭവിക്കാൻ തുടങ്ങിയിട്ട്; അതുകൊണ്ട് അത്തരത്തിൽ സംസാരിച്ചു; മെസിയോട് പറഞ്ഞതിനെക്കുറിച്ച് മാർട്ടിനെസ്

അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അടുത്തിടെ 2022 ഫിഫ ലോകകപ്പിനിടെ ലയണൽ മെസിയുമായി നടത്തിയ തമാശ നിറഞ്ഞ ആശയവിനിമയം അനുസ്മരിച്ചു. ഖത്തറിൽ അർജന്റീനയുടെ ലോകകപ്പ് വിജയം പിറന്നപ്പോൾ ടൂൺമെന്റിലാകെ മെസി നാല്‌ തവണയാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ പോരാട്ടത്തിന് ശേഷം ഈ മാച്ച്‌ഡേ അവാർഡുകൾ നേടുന്നത് നിർത്താൻ താൻ മെസ്സിയോട് ആവശ്യപ്പെട്ടതായി മാർട്ടിനെസ് തമാശയായി അവകാശപ്പെട്ടു. സെമിഫൈനലിലിലും കളം നിറഞ്ഞ മെസി ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞ് കളിച്ചതോടെ സെമിഫൈനലിലും അവാർഡ് സ്വന്തമാക്കുക ആയിരുന്നു.

ഖത്തറിൽ നടന്ന ടൂർണമെന്റിനിടെ മെസ്സിയുടെ മിന്നുന്ന ഫോമിനെക്കുറിച്ച് സംസാരിച്ച മാർട്ടിനെസ് അടുത്തിടെ സ്‌പോർട്‌സ് സെന്ററിനോട് പറഞ്ഞു: ക്രൊയേഷ്യയുമായി നടന്ന മത്സരത്തിന് ശേഷം, മാൻ ഓഫ് ദ മാച്ച് അവാർഡ് നേടുന്നത് നിർത്താൻ ഞാൻ മെസിയോട് പറഞ്ഞു, കാരണം അവനത് ഒരുപാട് നേടിയിരുന്നു.”

അദ്ദേഹം കൂട്ടിച്ചേർത്തു:”മെസിയെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹം കളിക്കുന്നത് തുടരുമെന്നും ഇത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് ആയിരുന്നില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അർജന്റീനയുടെ ട്രോഫി ക്യാബിനറ്റിൽ ഇനിയും ട്രോഫികൾ വെക്കാനുള്ള ഇടയുണ്ടെന്നും അതിനാൽ മെസി കളിക്കുന്നത് നിർത്തേണ്ടെന്നും താൻ പറഞ്ഞതായി മാർട്ടിനസ് പറഞ്ഞു.

ലോകപ്പിന് മുമ്പ് വരെ ഇത് തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് പറഞ്ഞ മെസി കിരീടം നേടിയ ശേഷം ഇനിയും കളത്തിൽ തുടരുമെന്നാണ് പ്രഖ്യാപിച്ചത്.