എല്ലാ റിവ്യൂവും പാഴാക്കണം എന്ന മനസ്സ് ആണ് അയാൾക്ക്, പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കില്ല നമുക്ക്; രാഹുലിന് ട്രോൾ

കെ.എൽ രാഹുലിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആരാധകരോട് അഭിപ്രായം ചോദിക്കുമ്പോൾ പറയുന്നത് അയാളുടെ അമിതമായ ആവേശത്തെക്കുറിച്ചും ചില സമയങ്ങളിൽ എടുക്കുന്ന മണ്ടത്തരങ്ങളായ തീരുമാനത്തെക്കുറിച്ചും ഒകെ ആയിരിക്കും. ഐ.പി.എലിൽ പഞ്ചാബിന് വേണ്ടി കളിക്കുമ്പോഴും ലക്‌നൗ ടീമിന്റെ ഭാഗം ആകുമ്പോഴും ഇത്തരത്തിൽ ഉള്ള തീരുമാനങ്ങൾ പലതവണ നമ്മൾ കണ്ടിട്ടുണ്ട്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ജയ്ദേവ് ഉനദ്കട്ട് എറിഞ്ഞ മത്സരത്തിലെ 36 മത്തെ ഓവറിലെ മൂന്നാമത്തെ പന്ത്. സാകിർ ഹസ്സനാണ് ബാറ്റസ്മാൻ. ബൗൾ കൃത്യമായി ഇന്സൈഡ് എഡ്ജ് എടുത്തു പാഡിൽ കൊള്ളുന്നു.ഉനദ്കട്ട് അപ്പീൽ ചെയ്യുന്നു. ക്യാപ്റ്റൻ രാഹുൽ വന്നു കീപ്പർ പന്തിനോട് കാര്യം തിരക്കുന്നു.പന്ത് തനിക്ക് ഉറപ്പില്ലെന്ന് വ്യക്തമാക്കുന്നു. ഒടുവിൽ രാഹുൽ സ്വന്തം ഇഷ്ട പ്രകാരം റിവ്യൂ എടുത്ത് അത് നശിപ്പിക്കുക ആയിരുന്നു. 37 ആം ഓവറിനുള്ളിൽ ഇന്ത്യയുടെ എല്ലാ റിവ്യൂവും പാഴായി.

എന്തിനാണ് വാശിയോടെ ഇത്ര പെട്ടെന്ന് റിവ്യൂ കളഞ്ഞതെന്നും ഇങ്ങനെ ഉള്ള നീക്കങ്ങൾ കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലെന്നും ട്രോളുകളിൽ ആളുകൾ പറയുന്നുണ്ട്.