ചോരയുടെ മണം കിട്ടി, അതിനാൽ കൊല്ലാനുറച്ചാണ് ഇറങ്ങിയത്; ആഴ്‌സണൽ താരം സാക്ക പറഞ്ഞത് ഇങ്ങനെ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് വമ്പൻമാരായ ആഴ്സണൽ സ്വന്തമാക്കിയത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്. വെസ്റ്റ് ഹാം കളിയുടെ ഒരു ഭാഗത്ത് പോലും ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ഒരു മത്സരത്തിനാണ് ആരാധകർ തുടക്കം മുതൽ സഖ്യം വഹിച്ചത്. ആഴ്‌സണൽ ആദ്യ പകുതിയിൽ തന്നെ തങ്ങളുടെ നാല് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച രണ്ട് ഗോളുകൾ കളിയുടെ രണ്ടാം പകുതിയിലാണ് വന്നത്.

മത്സരത്തിന് ശേഷം ആഴ്‌സണൽ താരം ബുകയോ സാക്ക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീസണിൽ ഗംഭീര ഫോമിൽ കളിക്കുന്ന താരം ഇന്നലത്തെ മത്സരത്തിൽ രണ്ട് ഗോളുകളും നേടിയിരുന്നു. തങ്ങൾക്ക് മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പുതന്നെ ചോരയുടെ മണം കിട്ടിയെന്നും അതിനാൽ തന്നെ തങ്ങൾ കൊല്ലാൻ ഉറച്ചാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നും താരം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്;

”ആദ്യ പകുതിയിൽ തന്നെ ഞങ്ങൾ ഒരുപാട് ഗോളുകൾ നേടി. വീണ്ടും കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നുവെങ്കിലും നേടാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ കൂടുതൽ ഗോളുകൾ നേടാനുള്ള ആഗ്രഹം ഞങ്ങളുടെ താരങ്ങൾക്ക് ഇന്നലെ ഉണ്ടായിരുന്നു. ഹോരയുടെ മണം കിട്ടിയതിനാൽ തന്നെ കൊല്ലാനുള്ള ആഗ്രഹം ഉണ്ടായിരുന്നു ” സാക്ക പറഞ്ഞു .

ഇന്നലത്തെ ജയത്തോടെ 24 മത്സരങ്ങളിൽ നിന്ന് 52 പോയിന്റ് നേടി തങ്ങളുടെ മൂന്നാം സ്ഥാനം സുരക്ഷിതമാക്കാനും ടീമിനായി. ഒന്നാമതുള്ള സിറ്റിയുമായി 2 പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ടീം.