താൻ ഗോൾ കീപ്പർ ആണെന്ന കാര്യം മറന്നോ, ഞങ്ങൾ സ്‌ട്രൈക്കറുമാർക്ക് താൻ കാരണം നാണക്കേടാണ്; ഗോൾ കീപ്പറുടെ അപൂർവ റെക്കോഡ്

ബ്രസീലിയൻ ഗോൾകീപ്പർ, റൊജേരിയോ സെനി, ഫുട്ബോളിലെ ഒരു ഇതിഹാസമാണ്. ഒരു ദൗത്യം മാത്രം മനസ്സിൽ വെച്ചാണ് അദ്ദേഹം ആരംഭിച്ചത് – തന്റെ നേരെ വരുന്ന ബോളുകൾ എന്ത് വിലകൊടുത്തും സംരക്ഷിക്കണം എന്നാണ് അത് .

ലോകത്തിൽ ഉള്ള എല്ലാ ഗോൾകീപ്പറുമാരുടെയും ലക്‌ഷ്യം അത് തന്നെ ആണെങ്കിലും താരം വ്യത്യസ്തനാണ്. ഫുട്‍ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോൾകീപ്പറും താരം തന്നെയാണ്. കൂടുതൽ ഗോൾകീപ്പർമാരും പ്രാഥമികമായി പെനാൽറ്റികളിൽ നിന്നാണ് സ്കോർ ചെയ്തത്, തന്റെ കരിയറിൽ 61 ഫ്രീ കിക്കുകൾ നേടിയ അദ്ദേഹം സെറ്റ് പീസുകളിൽ എതിരാളികൾക്ക് സ്‌ട്രൈക്കറുമാരെക്കാൾ ഭീക്ഷണി ആയി.

സാവോ പോളോ ക്ലബ്ബിനായി 128 കരിയർ ഗോളുകൾ സ്കോർ ചെയ്തു താരം , അതിൽ ഭൂരിഭാഗവും പെനാൽറ്റി ഷോട്ടുകളിലൂടെയും ഫ്രീ-കിക്കിലൂടെയും പിറന്നു. ഏതാനും സീസണുകളിൽ, തന്റെ ടീമിലെ മുൻനിര സ്‌ട്രൈക്കർമാരിൽ ഒരാളായി അദ്ദേഹം മാറി. എന്തായാലും ഈ റെക്കോർഡ് ആരും മറികടക്കാൻ സാധ്യത കാണുന്നില്ല.