അര്‍ജന്റീനയുടെ ഗോള്‍വല തുടരെ ചലപ്പിച്ച് ഫ്രാന്‍സ്; മത്സരം ആവേശ കൊടുമുടിയില്‍; ആറാടി എംബാപ്പെ

ര്‍ജന്റീനയുടെ ഗോള്‍ പോസ്റ്റിലേക്ക് തീതുപ്പി ഫ്രാന്‍സ്. അര്‍ജന്റീനയുടെ രണ്ടു ഗോളുകള്‍ക്ക് മറുപടിയായി 80 മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും 81 -ാം മിനിട്ടില്‍ മനോഹരമായ ഒരു ഫിനീഷിലൂടെയും എംബാപ്പെ ഗോള്‍ മടക്കി. ഇതോടെ കളിയുടെ വശ്യസൗന്ദര്യം ഗ്രൗണ്ടില്‍ ആരാധകര്‍ക്ക് കാണാനായി. ടീമുകള്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ സ്‌റ്റേഡിയത്തിലെ കാണികളും ആര്‍ത്തിരമ്പി ടീമുകള്‍ പിന്തുണ നല്‍കുന്നുണ്ട്.

ആദ്യ പകുതിയില്‍ കോപ്പ അമേരിക്കയുടേതിന് സമാനമായ രീതിയില്‍ അയാളുടെ വ്യക്തിഗത മികവില്‍ കിട്ടിയ പെനാല്‍റ്റി മെസി ഗോളാക്കിയത്തിന്പിന്നാലെ ഡി മരിയ തന്നെ ഗോള്‍ സ്‌കോറിങ്ങിലേക്ക് എത്തിയപ്പോള്‍ അര്‍ഹിച്ച രണ്ട് ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ചു.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളുടെ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ഹൈ പ്രെസ്സിങ് ഗെയിമിന് മുന്നില്‍ ഫ്രാന്‍സ് നിസ്സഹരായി എന്ന് തന്നെ പറയാം. ഫ്രാന്‍സിനെ അവരുടെ സാധാരണ കളി രീതി പുറത്തെടുക്കാന്‍ അര്ജന്റീന സമ്മതിക്കാതെ ഇരുന്നതോടെ കംപ്ലീറ്റ് അര്ജന്റീന ഷോ തന്നെ ആയിരുന്നു തുടക്കം മുതല്‍.

എയ്ഞ്ചല്‍ ഡി മരിയ 22 ആം മിനിറ്റില്‍ ഫ്രാന്‍സ് ബോക്സിന് മുന്നില്‍ സൃഷ്ടിച്ച ഭീതിതമായ അന്തരീക്ഷത്തിന് പിന്നാലെ പെനാല്‍റ്റി വഴങ്ങുക അല്ലാതെ നിവര്‍ത്തി ഇല്ലായിരുന്നു ഫ്രാന്‍സിന്. മെസി കരിയറില്‍ എടുത്ത് കൂള്‍ പെനാല്‍റ്റികളില്‍ ഒന്നിലൂടെ അര്ജന്റീന ആദ്യ ഗോള്‍ നേടി.

പിന്നാലെ വീണ്ടും വീണ്ടും ആക്രമിച്ച അര്ജന്റീന ലയണല്‍ മെസി ഉള്‍പ്പടെ ഭാഗമായ ഒരു അറ്റാക്കിനൊടുവില്‍ തളികയില്‍ എന്ന പോലെ വെച്ചുകൊടുത്തു പാസ് ഡി മരിയ സ്‌റ്റൈല്‍ ഓഫ് ഫിനിഷിലൂടെ ഗോള്‍ വലയില്‍ എത്തി , അതോടെ അര്ജന്റീന കളി വരുതിയിലാക്കി.