തീർന്നു എന്ന് കരുതേണ്ട, അങ്ങനെ ഒരു ഡീൽ നടന്നാൽ സൂപ്പർതാരങ്ങൾ ഒരുമിച്ച് കളിക്കും ; വീണ്ടുമൊരു റൊണാൾഡോ - മെസി പോര്

ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ സൗദി അറേബ്യൻ ടീമായ അൽ ഹിലാൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ തന്നെ വേറെ ലെവലിലേക്ക് പോകുന്ന സൗദി ലീഗ് മെസിയുടെ കൂടി വരവോടെ ഏറ്റവും മികച്ചത് എന്ന നിലയിലേക്കുള്ള യാത്രയിലാകും. റൊണാൾഡോയുടെ ട്രാൻസ്ഫർ റെക്കോർഡ് ഇതിലൂടെ മെസി മറികടക്കുമെന്നും കരുതാം .

മാർക്കയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മുൻ ബാഴ്‌സലോണ താരത്തെ ഒപ്പമെത്തിക്കാൻ പിഎസ്‌ജിയിയോട് അൽ ഹിലാൽ സീസണിൽ 194 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഈ സീസണിനൊടുവിൽ മെസി ക്ലബ് വിടുമെന്നാണ് റിപോർട്ടുകൾ പ്രകാരം മനസിലാകുന്ന കാര്യം.

Read more

പിഎസ്ജിക്ക് മറ്റൊരു സീസൺ കൂടി കരാർ നീട്ടാൻ അവസരമുണ്ട്. എന്നിരുന്നാലും, എംബാപ്പയുമായി മെസി ചേർന്ന് പോകാത്തതിനാലും പുതിയ യുവതാരങ്ങളെ ടീമിലെത്തിക്കണം എന്ന താരത്തിന്റെ ആവശ്യം ടീം അംഗീകരിക്കാനാണ് സാധ്യതകൾ. ബാഴ്‌സലോണയും ഇന്റർ മിയാമി സിഎഫിനും അദ്ദേഹത്തെ ഒപ്പം കൂടാൻ താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. മെസിയുടെ പിതാവിന് സൗദി ക്ലബ്ബിൽ മകൻ കളിക്കുന്നതിനോട് താത്പര്യമുണ്ട്, അങ്ങനെ സംഭവിച്ചാൽ ഒരിക്കൽകൂടി മെസി- റൊണാൾഡോ ഏറ്റുമുട്ടലിന് ലോകം സാക്ഷ്യം വഹിക്കും.