" ബോക്സിൽ തന്നെ കിടക്കുന്ന റൊണാൾഡോയുമായി മെസിയെ താരതമ്യം ചെയ്യരുത്" ഹാട്രിക്ക് നേട്ടത്തിന് പിന്നാലെ സൂപ്പർ താരത്തിന് ട്രോൾ

ഈ അന്താരാഷ്‌ട്ര ഇടവേളയിൽ അർജന്റീനയുടെ അവസാന സൗഹൃദ മത്സരത്തിൽ കുറക്കാവോയെ 7-0 ന് തകർത്തപ്പോൾ ലയണൽ മെസി തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കി. കളം നിറഞ്ഞുകളിച്ച മെസിയെ കണ്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി.

പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് അര്ജന്റീന മത്സരത്തിനിറങ്ങിയത്, അന്ന് മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു, തന്റെ ഗോൾ നേട്ടം 99 ആക്കിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി ചരിത്രപരമായ 100 ഗോൾ എന്ന നേട്ടത്തിന് ഒരു ഗോൾ അകലെ നിന്ന മെസി എന്തായാലും മൂന്ന് ഗോൾ നേടുക ആയിരുന്നു.

തകർപ്പൻ പ്രകടനം പുറത്തെടുത്ത മെസി 37 മിനിറ്റുകള്‍ക്കിടെ ഹാട്രിക് നേടി. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. “മെസി തന്നെയാണ് ഗോട്ട് എന്ന് മനസിലായില്ലേ” : “റൊണാൾഡോയെ പോലെ തന്നെ ചെറിയ രാജ്യങ്ങൾ കിട്ടിയാൽ മെസി കൂടുതൽ ഗോൾ അടിക്കും.” ഉൾപ്പടെനിരവധി മന്റുകളാണ് ഇതിന് പിന്നാലെ വരുന്നത്.