ദുബായ്ക്ക് അറബിയില്‍ നന്ദി പറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ ; പോസ്റ്റ് വൈറലാക്കി ആരാധകര്‍

തിരക്കേറിയ ഫുട്‌ബോള്‍ ജീവിതത്തിന്റെ ഇടവേള ആസ്വദിച്ച് ദുബായില്‍ എത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അറബിഭാഷയും സന്തോഷവും നന്ദിയും വൈറലായി മാറുന്നു. തനിക്കും കുടുംബത്തിനും ദുബൈ സമ്മാനിച്ച സന്തോഷനിമിഷങ്ങള്‍ക്ക് താരം അറബിയിലാണ് നന്ദി അറിയിച്ചിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രം, ഫേസ്ബുക്ക് പോസ്റ്റുകളിലാണ് താരം അറബി ഭാഷയില്‍ സന്തോഷവും നന്ദിയും രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് താമസിയാതെ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അറബി ഭാഷയിലാണ് കൂടുതല്‍ കമന്റുകളും പോസ്റ്റകളും.

തനിക്കും കുടുംബത്തിനും ഏറ്റവും മനോഹരമായ നിമിഷങ്ങളും ഊഷ്മള സ്വീകരണവും സമ്മാനിച്ചതിനും ദുബായ്‌യോട് താരം നന്ദി പറഞ്ഞു. ദുബൈ തന്റെ രണ്ടാം വീടാണെന്നും ഇവിടുത്തെ നല്ല മനുഷ്യരുടെ സ്വീകരണത്തിനും സ്നേഹത്തിനും ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്.

പങ്കാളി ജോര്‍ജിന റോഡ്രിഗസും നാലു മക്കളുമൊത്ത് ദുബൈ ബീച്ചിലിരുന്ന് വെയില്‍കായുന്ന ചിത്രത്തോടൊപ്പമാണ് താരം ഈ നന്ദിവാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എക്സപോ വേദിയും താരകുടുംബം സന്ദര്‍ശിച്ചിരുന്നു.