എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടികൊടുക്കണം, ആ താരത്തെ പെപ്പിന് ടീമിൽ കിട്ടിയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു; എല്ലാവരും ട്രോളുന്ന ആ താരത്തിനെ പെപ്പിന്റെ കീഴിൽ കിട്ടാൻ ആഗ്രഹിച്ച് ഇതിഹാസം

മാഞ്ചസ്റ്റർ സിറ്റിയിൽ മാനേജർ പെപ് ഗാർഡിയോളയുടെ കീഴിൽ കളിച്ചിരുന്നെങ്കിൽ ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് വേറെ ലെവൽ ആകുമായിരുന്നു എന്ന് മുൻ ടോട്ടൻഹാം ഹോട്സ്പർ സ്‌ട്രൈക്കർ ഡാരൻ ബെന്റ് അവകാശപ്പെട്ടു. റയലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരുപാദങ്ങളിലും കളിച്ചെങ്കിലും താരത്തിന് വലിയ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. വിനീഷ്യസ് ജൂനിയറിനെതിരെ അദ്ദേഹത്തെ തടയാൻ നിയോഗിക്കപ്പെട്ട താരം അതിൽ പരിപൂർണ പരാജയമായി.

അലക്സാണ്ടർ-അർനോൾഡ്-  ലോക ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് റൈറ്റ് ബാക്ക് ആയി കണക്കാക്കപ്പെടുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള ഡിഫൻഡർമാരുടെ പട്ടികയിൽ (47) 24-കാരൻ ഇതിനകം നാലാമതാണ്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രതിരോധ കഴിവുകൾ അദ്ദേഹത്തിന്റെ ടീമിന്റെ ആരാധകരും എതിരാളികളും പണ്ഡിതന്മാരും ഒരുപോലെ നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടു.

അവൻ സിറ്റിക്ക് വേണ്ടി കളിക്കുന്നതായി സങ്കൽപ്പിക്കുക? പെപ്പിന് അവനെ കിട്ടിയ;, ആ ടീമിൽ അവൻ ഏറ്റവും മികച്ചവനായിരിക്കും.” സമീപകാല സീസണുകളിൽ ലിവർപൂളിന് ഉയർച്ചതാഴ്ചകൾ ഉണ്ടായി. മാഞ്ചസ്റ്റർ സിറ്റിയാകാറ്റേ ആധിപത്യം പുലർത്തി. കഴിഞ്ഞ അഞ്ച് സീസണുകളിലായി നാല് ലീഗ് കിരീടങ്ങൾ നേടിയ അവർ ഈ സീസണിലെ പട്ടികയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് – ആഴ്‌സണലിന് അഞ്ച് പോയിന്റ് പിന്നിലാണ്.