മെസിയുമായി താരതമ്യപ്പെടുത്തിയാൽ റൊണാൾഡോ നിസ്സാരം, അര സെക്കന്റിനുള്ളിൽ കളിയുടെ ഗതി മാറ്റാൻ മെസിക്ക് പറ്റും; സൂപ്പർ താരത്തെ പുകഴ്ത്തി റൊണാൾഡോയെ ഇകഴ്ത്തി ഇതിഹാസം

ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇടയിൽ ആരാണ് മികച്ച കളിക്കാരൻ എന്ന തർക്കം ഫുട്ബോൾ ആരാധകർ കാലാകാലങ്ങളായി നിലനിൽക്കുന്നതാണ്. രണ്ട് സൂപ്പർ താരങ്ങൾക്കൊപ്പവും കളിക്കാനുള്ള അതുല്യമായ പദവി ലഭിച്ച മുൻ അർജന്റീനയുടെയും റയൽ മാഡ്രിഡിന്റെയും മധ്യനിര താരമായിരുന്ന ഫെർണാണ്ടോ ഗാഗോയുടെതായിരുന്നു ഈ വിഷയത്തിലെ രസകരമായ ഒരു അഭിപ്രായം.

2018 ൽ സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്കയോട് സംസാരിച്ച ഗാഗോ പറഞ്ഞു:

“എനിക്ക് അവൻ [റൊണാൾഡോ] ഒന്നാം നമ്പർ അല്ല. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ചത് മെസിയാണ്, കാരണം അവൻ കളിക്കുന്ന രീതിയും കളിയിൽ അവൻ ചെലുത്തുന്ന സ്വാധീനവും മെസിക്ക് മുകളിലാണ് ”ഗാഗോ പറഞ്ഞു.

“മെസിക്ക് അവിശ്വസനീയമായ കഴിവുണ്ട്, അവൻ കളിക്കുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു.” “അര സെക്കൻഡിനുള്ളിൽ ഒരു മത്സരം ജയിക്കാനുള്ള കഴിവ് അവനുണ്ടെന്ന് ഞങ്ങൾക്കറിയാം, അവൻ ഉണ്ടെങ്കിൽ കോൺഫിഡൻസ് കൂടും,”

“എപ്പോൾ വേണമെങ്കിലും ജയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന തോന്നൽ എല്ലാ കളിയിലും എനിക്കുണ്ട്. മെസിയുടെ നോട്ടം പോലും കളിയിൽ വ്യതാസം ഉണ്ടാകുന്നു. “അദ്ദേഹത്തിന് അവിശ്വസനീയമായ വ്യക്തിത്വമുണ്ട്, അവൻ കളി നന്നായി മനസ്സിലാക്കുന്നു.”  ഗാഗോ പറഞ്ഞു.

പല സൂപ്പർ താരങ്ങൾക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളാണ് ഉള്ളത്. എന്നാൽ കൂടി ജയിച്ചതോടെ മെസിയെ പിന്തുണക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.