ഫ്രാന്‍സ് ടീമിന് മുഖ്യമന്ത്രിയുടെ ആശംസ; മൊറോക്കോ ഫൈനൽ ഉറപ്പിച്ചെന്ന് ആരാധകര്‍, ആഘോഷം തുടങ്ങി അര്‍ജന്റീനക്കാര്‍

ലോക കപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭിനന്ദനം ഫ്രാന്‍സ് ടീമിന്റെ ആരാധകര്‍ക്ക് അത്ര സന്തോഷമല്ല സമ്മാനിച്ചിരിക്കുന്നത്. അതേസമയം മൊറോക്കോ ആരാധകരും അര്‍ജന്റൈന്‍ ആരാധകരും അതിയായ സന്തോഷത്തിലുമാണ്.

മന്ത്രി പി.എ മുഹമ്മദ് റിയാസാണ് മുഖ്യമന്ത്രിയുടെ ആശംസയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റുകളുടെ താഴെ വരുന്നത്. ‘മൊറോക്കൊയെ ഫൈനലില്‍ കയറ്റാനായുള്ള പിണറായി വിജയന്റെ സര്‍ജിക്കല്‍ സ്ട്രയ്ക്ക്.. മിസ്സ് യു ഫ്രാന്‍സ്’ എന്നാണ് ഒരു യൂസറുടെ പ്രതികരണം. ‘ഞങ്ങളോട് ഇത് വേണ്ടായിരുന്നു….. എന്തായാലും ചരിത്രം തിരുത്തി എഴുതുന്ന ലോകകപ്പ് ആയത് കൊണ്ട് ഈ ചരിത്രവും വഴിമാറും.’ എന്നായിരുന്നു മറ്റൊരു ഫ്രാന്‍സ് ആരാധകന്റെ കമന്റ്.

മറ്റ് ചില കമന്റുകള്‍…

ഇത്തവണ മെസ്സി കപ്പ് എടുക്കുന്നത് കാണാന്‍ ആഗ്രഹം ഉണ്ട് . ക്രൊയേഷ്യയെ കൂടി ഒന്ന് അഭിനന്ദിക്കാന്‍ പറയുമോ സര്‍..

ബെല്‍ജിയത്തിന് ശേഷം മുഖ്യമന്ത്രി ഫ്രാന്‍സിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. മൊറോക്കന്‍ ടീമിന് ആഘോഷം തുടങ്ങാം..

ടീമിനോട് എതിര്‍പ്പുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കണം.. അല്ലാതെ ഇങ്ങനെ ചെയ്യരുത്..

അര്‍ജന്റീനക്ക് ഒരു എതിരാളിയുണ്ടായിരുന്നത് ഫ്രാന്‍സാണ്.. അപ്പോള്‍ എല്ലാം തീരുമാനമായി അര്‍ജന്റീന ലോകകപ്പ് ചാംപ്യന്‍മാര്‍…

തീരുമാനമായി.., ആ ടീം അര്‍ജന്റീനക്ക് ഒരിക്കലും ആശംസ നല്‍കരുത്.

എന്തൊരു കഷ്ടമാണിത്..!നല്ല രീതിയില്‍ ജയിച്ചു വരുന്ന ഒരു ടീമായിരുന്നു. അതെല്ലാം കൊണ്ടുപോയി നശിപ്പിച്ചു! വേറെ എത്ര ടീമുണ്ട്! എന്തിനാ വെറുതെ നമ്മുടെ ഫ്രാന്‍സിന്റെ മുകളില്‍ തന്നെ! കഷ്ടമുണ്ട് കേട്ടോ..

കണ്ടറിയണം ഫ്രാന്‍സ് ഇനി നിന്റെ അവസ്ഥ എന്താകുമെന്ന്..

മൊറോക്കോ ജയിച്ചു. ആ മത്സരം ഒഴിവാക്കുന്നതാണ് ഫിഫക്ക് നല്ലത് .

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടം ഇന്നു നടക്കും. ഇന്ത്യന്‍ സമയം രാത്രി 12.30 ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്‍റീന ക്രൊയേഷ്യയെ നേരിടും. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെ നേരിടും. ഇതില്‍ രണ്ടിലും ജയിക്കുന്നവര്‍ ഈ മാസം 18 ന് ഫൈനലില്‍ ഏറ്റുമുട്ടും.