ക്രിസ്റ്റ്യാനോയുടെ വീഡിയോ കണ്ടാണ് അത്തരത്തിൽ അത്ഭുത ഗോൾ അവൻ നേടിയത്, ഗർനാച്ചോയെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എവർട്ടണെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനയുടെ യുവതാരം ഗർനാച്ചോ നേടിയ തകർപ്പൻ ഗോൾ നിമിഷങ്ങൾക്ക് ഉള്ളിൽ സോഷ്യൽ മീഡിയ കീഴടക്കുക ആയിരുന്നു. താരം നേടിയ തകർപ്പൻ ബൈസൈക്കിൾ കിക്ക് ഗോൾ എതിർ ആരാധകരെ കൊണ്ട് പോലും കൈയടിപ്പിക്കുന്ന രീതിയിൽ ഉള്ളത് ആയിരുന്നു. തകർപ്പൻ ഗോൾ നേടിയത് ആദ്യം സ്വയം വിശ്വസിക്കാതിരുന്ന താരം ഗോൾ നേടിയ ശേഷം നടത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രശസ്തമാക്കിയ suii ആഘോഷമായിരുന്നു. താരം റൊണാൾഡോയെ വലിയ ആരാധകൻ കൂടിയാണെന്ന് ഏവർക്കും അറിവുള്ളത് കാര്യമാണ്.

ഗോൾ വൈറലായതോടെ താരത്തെ തേടി എങ്ങും അഭിനന്ദന സന്ദേശങ്ങൾ വരുകയാണ്. മത്സരത്തിനുശേഷം സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ഗർനാച്ചോയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. റൊണാൾഡോയുടെ ഇത്തരത്തിൽ ഉള്ള ഗോൾ വീഡിയോസ് കണ്ടിട്ടാണ് താരത്തിന് പ്രചോദനം കിട്ടിയതെന്നും അതാണ് ഗോൾ നേടാനുള്ള കാര്യമെന്നും ബ്രൂണോ പറഞ്ഞു .

” ഒരു തകർപ്പൻ ഗോൾ തന്നെയാണ് ഗർനാച്ചോ നേടിയിട്ടുള്ളത്. അവൻ റൊണാൾഡോയുടെ വലിയ ആരാധകൻ ആണെന്ന് ഏവർക്കും അറിവുള്ള കാര്യമാണ്. റൊണാൾഡോയുടെ ഗോൾ വിഡിയോകൾ അവൻ ധാരാളം കണ്ടിട്ടുണ്ടാകും. എന്തായാലും അത് പോലെ തന്നെ തകർപ്പൻ ഗോളാണ് താരവും നേടിയിരിക്കുന്നത്. റൊണാൾഡോയെ പോലെ ഏറ്റവും മികച്ചവനാകാൻ ഏറെ ദൂരം ഗർനാച്ചോക്ക് മുന്നോട്ട് പോകാനുണ്ട്. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്, അത് സാധിക്കട്ടെ.” ബ്രൂണോ തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

അതേസമയം അത്ഭുത ഗോൾ നേടിയെങ്കിലും ഈ സീസൺ അര്ജന്റീന താരത്തിന് അത്ര മികച്ചത് ആയിരുന്നില്ല. അതിന്റെ കേടും പലിശയും തീർത്ത് മികച്ച ഗോൾ കണ്ടെത്തിയതിലൂടെ താരം ട്രാക്കിൽ എത്തുമെന്നും അടുത്ത സീസണിൽ മികച്ച പ്രകടനം തുടരുമെന്നും ആരാധകർ വിശ്വസിക്കുന്നു.