അവനേക്കാൾ ഭേദം മെസിക്ക് ഒപ്പം കോളജ് പിള്ളേർ കളിക്കുന്നതാണ്, ദുരന്തത്തെ ഇറക്കി വിടണമെന്ന് ആരാധകർ; സൂപ്പർ താരത്തിന് ട്രോൾ പൂരം

ഏറെ നാളുകൾക്ക് ശേഷം ലയണൽ മെസിയുടെ പി.എസ്,,ജി യിലേക്ക് ഉള്ള മടങ്ങിവരവ് എന്ന പ്രത്യേകത ഇന്നലത്തെ മത്സരത്തിന് ഉണ്ടായിരുന്നു. ആംഗേഴ്സിനെ 2-0ന് പരാജയപ്പെടുത്തിയപ്പോൾ നെയ്മറിന്റെ പ്രകടനത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ആരാധകർ നിരാശരായി. ഹ്യൂഗോ എകിറ്റികെ, ലയണൽ മെസ്സി എന്നിവരുടെ ഗോളുകളിലൂടെയാണ് പാരീസുകാർ വിജയത്തിലേക്ക് കുതിച്ചത്.

അഞ്ചാം മിനിറ്റിൽ തന്നെ മികച്ച ഫിനിഷിലൂടെ ഹ്യൂഗോ വലകുലുക്കിയപ്പോൾ ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ നേതൃത്വത്തിലുള്ള സംഘത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. പിഎസ്ജി മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും രണ്ടാം ഗോൾ നേടാൻ ഒരുപാട് സമയമെടുത്തു.

അർജന്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം മെസി ലോകകപ്പിൽ എവിടെ നിർത്തിയോ അവിടെ കളിക്കുന്ന കാഴ്ചയാണ് കണ്ടത്. 72 ആം മിനിറ്റിൽ മെസി സ്റ്റൈൽ ഗോൾ നേടി അയാൾ ആ വിശ്വാസം കാത്തു ടീമിന്റെ വിജയം ഉറപ്പിച്ചു.

ജയിച്ചെങ്കിലും സൂപ്പർ താരം നെയ്മറിന്റെ പ്രകടനം ആരാധകരെ നിരാശരാക്കി. ഒന്നും ചെയ്യാൻ സാധിക്കാതെ നെയ്മർ കളിക്കളത്തിൽ തുടര്ന്ന് കാഴ്ച്ച ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചപ്പോൾ ചിലർ താരത്തെ പുറത്താക്കണം എന്നാണ് പറയുന്നത്.

താരത്തിന്റെ പ്രകടനം ആരാധകരെ നിരാശപെടുത്തിയപ്പോൾ താരം കളിച്ച ഏറ്റവും മോശം മത്സരം ആണ് ഇന്നലെ കളിച്ചത് എന്നാണ് ആരാധകർ പറയുന്നത്. ത്രൂ ബോളുകൾ കിട്ടിയിട്ട് പോലും ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്ന നെയ്മറെക്കുറിച്ചും ആരാധകർ നിരാശയിലാണ്.