അര്ജന്റീന കളിക്കാർ മുഴുവൻ ഫൗളാണ് കാണിച്ചത്, റഫറി അതൊന്നും കണ്ടില്ലെന്ന് നടിച്ചു; മെസിയെ വിജയിപ്പിക്കാൻ ഫിഫ ഒരു ടൂർണമെന്റ് നടത്തിയതാണ് : വിമർശിച്ച് നെതർലൻഡ്സ് പരിശീലകൻ

കഴിഞ്ഞ വർഷം ലയണൽ മെസ്സി ലോകകപ്പ് നേടിയത് ആസൂത്രിതമായിരിക്കാമെന്ന് മുൻ നെതര്‍ലന്‍ഡ്സ് കോച്ച് ലൂയിസ് വാൻ ഗാൽ അവകാശപ്പെട്ടു. തന്റെ ഡച്ച് ടീമിനെ പരാജയപ്പെടുത്തി അര്ജന്റീന സെമിഫൈനൽ മത്സരത്തിലേക്ക് യാത്ര ചെയ്ത മത്സരത്തിൽ ഒരുപാട് അര്ജന്റീന താരങ്ങൾ ഫൗളുകൾ വരുത്തിയെന്നും എന്നാൽ റഫറി അവരെയൊന്നും വേണ്ട രീതിയിൽ ശിക്ഷിച്ചില്ലെന്നും നെതര്‍ലന്‍ഡ്സ് പരിശീലകൻ പറഞ്ഞു.

ക്വാർട്ടർ ഫൈനലിൽ അർജന്റീന 2-0 ന് മുന്നിലെത്തിയ ശേഷം നെതര്‍ലന്‍ഡ്സ്  മനോഹരമായി തിരിച്ചെത്തി. എക്സ്ട്രാ ടൈമിന് ശേഷം പെനാൽറ്റി ഷുട്ട് ഔട്ടിൽ അര്ജന്റീന ജയിച്ചുകയറുക ആയിരുന്നു. എൻഒഎസിനോട് സംസാരിച്ച വാൻ ഗാൽ, അതിരുവിട്ട അര്ജന്റീന കളിക്കാരെ റഫറി ശിക്ഷിച്ചില്ലെന്നും പറഞ്ഞു. മെസിയെ വിജയിപ്പിക്കാൻ ഫിഫ ലോകകപ്പിൽ കൃത്രിമം കാണിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അർജന്റീന എങ്ങനെ ഗോളുകൾ നേടിയെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും അർജന്റീനയുടെ ചില കളിക്കാർ അതിരുവിട്ട പെരുമായറ്റം നടത്തിയിട്ടും അവരെ റഫറി സഹായിച്ചതും നിങ്ങൾ കണ്ടതാണ്. ഇതെല്ലം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. മെസിയെ വിജയിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു. അതാണ് സംഭവിച്ചതും” പരിശീലകൻ പറഞ്ഞു.

എന്തായാലും ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അര്ജന്റീന- നെതർലൻഡ്‌സ്‌ പോരാട്ടമെന്ന് നിസംശയം പറയാം.