'മൊറോക്കോയുടെ പദ്ധതികളെ തകർക്കാൻ അർജന്റീന'; തന്ത്രങ്ങൾ മെനഞ്ഞ് പരിശീലകൻ ഹാവിയർ മേശെരനോ

2024 ഒളിമ്പിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടി ഇന്ന് കളത്തിൽ ഇറങ്ങുകയാണ് കരുത്തരായ അർജന്റീന. ആദ്യ മത്സരത്തിലെ എതിരാളികൾ മൊറോക്കോയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നു ആണ് മത്സരം നടക്കുന്നത്. ഇത്തവണ അർജന്റീനയെ ഒളിമ്പിക്സിൽ പരിശീലിപ്പിക്കുന്നത് ഹാവിയർ മേശെരനോ ആണ്. ഇന്നത്തെ മത്സരത്തിൽ മൊറോക്കോയുടെ പ്രകടനം എങ്ങനെ ആകും? ഇതിനെ കുറിച്ചുള്ള വിലയിരുത്തൽ ഇപ്പോൾ ഹാവിയർ പറഞ്ഞിരിക്കുകയാണ്.

ഹാവിയർ മേശെരനോ പറഞ്ഞത് ഇങ്ങനെ:

” ഒരുപാട് മുന്നേറ്റ നിരയുള്ള താരങ്ങൾ അടങ്ങുന്ന ടീം ആണ് മൊറോക്കോയുടേത്. വ്യക്തിഗതമായി ഒരുപാട് മികച്ച കളിക്കാരെ അവർക്ക് അവകാശപ്പെടാൻ ഉണ്ട്. മൊറോക്കോയുടെ പ്രധാന പദ്ധതി എന്നത് അവർ ആക്രമിച്ച് കളിക്കുന്ന രീതിയാണ് എപ്പോഴും കളിക്കളത്തിൽ ഇറക്കുന്നത് എന്നതാണ്. പക്ഷെ അവരുടെ ആക്രമണം ഞങ്ങൾ നിർവീര്യമാക്കും. മുന്നേറ്റത്തിൽ ഒരുപാട് താരങ്ങളെ അവർ അണിനിരക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പക്ഷെ ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അവരുടെ അക്രമങ്ങൾ തടയിടാൻ ശ്രമിക്കും. തുടക്കത്തിൽ തന്നെ മത്സരം ഏറ്റെടുക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. മത്സരത്തിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും” ഇതാണ് ഹാവിയർ മേശെരനോ പറഞ്ഞത്.

Read more

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളും തുടക്കം മുതലേ ആക്രമിച്ച് തന്നെ ആകും കളിക്കുക. കാണികൾക്ക് അതൊരു ദൃശ്യ വിസ്മയം തന്നെ ആകും എന്നത് ഉറപ്പാണ്. ഇത്തവണത്തെ ഒളിമ്പിക്സിൽ ഫുട്ബോളിൽ ഏറ്റവും ശക്തരായ ടീം അർജന്റീന ആണ്. നിലവിലെ കോപ്പ അമേരിക്കൻ സ്‌ക്വാഡിലുള്ള താരങ്ങളും ടീമിൽ ഉള്ളത് ഒരു ബലമാണ്. പക്ഷെ ഗോൾഡ് മെഡൽ നേടുന്ന കാര്യം അത്ര എളുപ്പം ആവില്ല അർജന്റീനയ്ക്ക്, കാരണം യൂറോ കപ്പ് നേടിയ സ്പെയിനും ശക്തരായ ഫ്രാൻസും ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അത് കൊണ്ട് മികച്ച പ്രകടനം തന്നെ ആവണം അർജന്റീന ഉടനീളം ഈ കോംപെറ്റീഷനിൽ കാഴ്ച വെക്കാൻ.