യുവേഫയും കോൺമെബോളും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരമാണ് ഫൈനലിസിമ. യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും തമ്മിലാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുക. ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കപ്പ് ജേതാക്കളായത് അർജന്റീന ആയിരുന്നു. ഈ വർഷം യൂറോ കപ്പ് ട്രോഫി ഉയർത്തിയ ടീം ആണ് സ്പെയിൻ. ശക്തരായ രണ്ട് ടീമുകൾ കളിക്കളത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് കാണാനാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ഫൈനലിസിമ സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അർജന്റീന രണ്ട് മത്സരങ്ങൾ മാത്രമാണ് തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ് അർജന്റീന. ഫൈനലിസിമ നേടുന്നതിൽ സ്പെയിനിന്റെ ചാൻസും ഒട്ടും കുറവല്ല. യൂറോകപ്പിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ച വെച്ചത്. എന്നാൽ മത്സരം ഈ വർഷവും അടുത്ത വർഷവും നടക്കാൻ ഉള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ.
Read more
2025ൽ കടുത്ത ഷെഡ്യൂൾ ആണ് ടീമുകളെ കാത്തിരിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടക്കാനുണ്ട്. നിലവിലെ സാഹചര്യത്തിൽ 2025ൽ തീയതികളിൽ ലഭ്യമല്ല. ലഭ്യമായ ഏക ഡേറ്റ് 2026 മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിലാണ്. അതുകൊണ്ടുതന്നെ ഈ മത്സരം 2026 ലേക്ക് നീട്ടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. ഏതായാലും 2026 ലെ വേൾഡ് കപ്പിന് മുന്നേ തന്നെ ഈ മത്സരം നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോപ്പ അമേരിക്കൻ മത്സരങ്ങൾക്ക് ശേഷം ലയണൽ മെസിക്ക് കാലിനു ഗുരുതരമായ പരിക്കും സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യപരമായ ഔദ്യോഗീക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.