ഇപ്പോൾ നടക്കുന്ന ബിഗ് ബാഷ് ലീഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൽ നിൽക്കുകയാണ് മുൻ പാക്കിസ്ഥാൻ നായകൻ മുഹമ്മദ് റിസ്‌വാൻ. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ റിസ്‌വാനെ നിർബന്ധപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് ബിഗ് ബാഷ് ടീമായ മെൽബൺ റെനഗേഡ്സ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ പാക് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ റിസ്‌വാൻ 23 പന്തുകളിൽ 26 റൺസാണ് നേടിയത്.
ഇന്നേ വരെ ഒരു ബാറ്റ്‌സ്മാനെയും മനഃപൂർവം റിട്ടയർ ഹർട്ട് ചെയ്യിപ്പിച്ച് പുറത്താക്കിയിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ക്യാപ്റ്റനായ വിൽ സതർലാൻഡ് വന്നാണ് താരത്തിനോട് റിട്ടയർ ഹർട്ടായി മടങ്ങാൻ നിർദേശിച്ചത്. സിഗ്നൽ ലഭിച്ചതിനുശേഷം റിസ്വാൻ തല കുനിച്ച് പവലിയനിലേക്ക് മടങ്ങി.
Read more
എന്നാൽ റിസ്‌വാൻ മടങ്ങിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് മെൽബൺ നേടിയത്. ഡി എൽ എസ് മെത്തേഡ് പ്രകാരം പുതുക്കിയ നിശ്ചയിച്ച വിജയ ലക്ഷ്യമായ 140 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ സിഡ്‌നി മറികടന്നു.







