യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. വെറും 24 മണിക്കൂറിനിടെ പവന് 4040 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.

ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്ന പവൻ വില വൈകുന്നേരത്തോടെ 1,22,920 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും 2,280 രൂപ കൂടി കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,640 രൂപയായി മാറി. ഗ്രാമിന് 285 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 1.30 ലക്ഷത്തില്‍ താഴെ നൽകേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.20 ലക്ഷം കിട്ടിയേക്കും. സ്വര്‍ണം ഔണ്‍സിന് 5169 ഡോളറാണ് ഇന്നത്തെ വില.