ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.
ടീമിലെ താരങ്ങൾ എല്ലാവരും മോശമായ പ്രകടനമാണ് നാളുകൾ ഏറെയായി നടത്തി വരുന്നത്. കൂടാതെ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര തോൽക്കുകയും ചെയ്യ്തു. അതിൽ വൻ തോതിലുള്ള വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ.
ശുഭ്മാൻ ഗിൽ പറയുന്നത് ഇങ്ങനെ:
” ഓസ്‌ട്രേലിയക്കെതിരെ ഞങ്ങൾ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ച വെച്ചില്ല എന്നത് ശരിയാണ്. പക്ഷെ ഞങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. അവസാന മത്സരത്തിൽ ജസ്പ്രീത് ബുംറ ഇല്ലാതിരുന്നത് കൊണ്ടാണ് മത്സരം തോറ്റത്. ഇല്ലായിരുന്നെങ്കിൽ പരമ്പര ഡ്രോ ആക്കാമായിരുന്നു, അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്രയും സംസാരിക്കേണ്ടി വരില്ലായിരുന്നു”
ശുഭ്മാൻ ഗിൽ തുടർന്നു:
” ഒരു ദിവസം കൊണ്ടോ ഒരു മത്സരം കൊണ്ടോ ഒരു ടീമിനെ മുഴുവൻ വിലയിരുത്തരുത്. ടീമിൽ വർഷങ്ങളായി മികച്ച പ്രകടനങ്ങൾ നടത്തി വരുന്ന ഒരുപാട് താരങ്ങൾ ഉണ്ട്. ഞങ്ങൾ രണ്ട് തവണ അടുപ്പിച്ച് ഓസ്‌ട്രേലിയയെ തോല്പിച്ച് പരമ്പര നേടിയിട്ടുണ്ട്. ആ കാര്യം നിങ്ങൾ മറന്നു പോകരുത്. കൂടാതെ ലോകകപ്പ് ഫൈനലിലും ഞങ്ങൾ കേറി. വിമർശിക്കുന്നതിന് മുൻപ് ഇതെല്ലം ഓർമ്മയിലുണ്ടാവണം” ശുഭ്മാൻ ഗിൽ