ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെട്ടിരുന്നു. ബോളിങ്ങിൽ മോശമായ പ്രകടനം നടത്തിയത് മൂലമാണ് ചെന്നൈക്ക് വിജയിക്കാൻ സാധിക്കാതെ പോയത്. തോൽവിയെ കൂടാതെ ചെന്നൈ ആരാധകർക്ക് നിരാശ സമ്മാനിച്ച മറ്റൊരു കാരണം മലയാളി താരം സഞ്ജുവിന്റെ മോശം പ്രകടനമാണ്.
ഇപ്പോഴിതാ താരത്തിന് പൂർണ്ണ പിന്തുണ നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിലായിരുന്നു പരിശീലകൻ ഫ്ലെമിംഗിന്റെ മറുപടി.
Read more
‘എല്ലാ കളികളിലും ഒരാൾക്ക് സ്കോർ ചെയ്യാൻ കഴിയില്ല. ഇത് ടി20 ക്രിക്കറ്റാണ്. സഞ്ജു മികച്ച ഫോമിലാണ് ഉള്ളത്, നന്നായി പരിശീലനവും താരം നടത്തുന്നുണ്ട്. ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് സഞ്ജു. വെറും രണ്ട് ഇന്നിംഗ്‌സുകൾ കൊണ്ട് അദ്ദേഹത്തിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; പഞ്ചാബ് കിംഗ്‌സിനെതിരായ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.







