ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് 6 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണമാണ് ലക്‌നൗ തോറ്റത്. മത്സരത്തിൽ 9 പന്തുകളിൽ നിന്നായി 7 റൺസാണ് ലക്‌നൗ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ സംഭാവന. ലഖ്നൗവിന്റെ ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ പന്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ റിഷഭ് പന്തിനെ പിന്തുണച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍താരം യുവരാജ് സിങ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പന്തെന്നാണ് യുവി പറയുന്നത്. തന്റെ കീഴില്‍ പരിശീലനം നടത്തിയ പന്ത് ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നും യുവരാജ് പറഞ്ഞു.
Read more
‘ക്രിക്കറ്റില്‍ മുന്നോട്ടു പോകാനും മികച്ച പ്രകടനം പുറത്തെടുക്കാനും ആഗ്രഹമുള്ള താരമാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ട്. മാനസികമായി അദ്ദേഹത്തെ കരുത്തനാക്കാൻ സാധിച്ചാൽ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പന്തിനാകും’ യുവരാജ് സിങ് പറഞ്ഞു.







