ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വിജയിയെ പ്രവചിച്ച് ടിം പെയ്ന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വിജയിയെ പ്രവചിച്ച് ടിം പെയ്ന്‍. തങ്ങളുടെ മികവിന്റെ അടുത്തെങ്കിലും എത്താന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ അനായാസ ജയം നേടുമെന്ന് പെയ്ന്‍ പറയുന്നു.

‘ഇന്ത്യ തങ്ങളുടെ മികവിന്റെ അരികിലെങ്കിലും എത്തിയാല്‍ അനായാസ ജയം നേടും. ഇംഗ്ലണ്ടിനെതിരായ ന്യൂസിലന്‍ഡിന്റെ പരമ്പര വിജയത്തില്‍ കാര്യമില്ല. ന്യൂസിലാന്‍ഡ് മികച്ച ടീമാണ്. എന്നാലിവിടെ ഇംഗ്ലണ്ടിന്റെ മികച്ച ടീമിനെയല്ല കണ്ടത്. കാരണം അത് ഇംഗ്ലണ്ടിന്റെ മികച്ച ടീമല്ലായിരുന്നു’ പെയ്ന്‍ പറഞ്ഞു.

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്, ക്രിസ് വോക്‌സ്, മൊയിന്‍ അലി, ജോസ് ബട്ട്‌ലര്‍, ആര്‍ച്ചര്‍, ബെന്‍ ഫോക്‌സ് എന്നിവരില്ലാതെയാണ് ന്യൂസിലാന്‍ഡിന് എതിരെ ഇംഗ്ലണ്ട് ഇറങ്ങിയത്.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.