അവന് ഇനി ഒന്നും തെളിയിക്കാനില്ല, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിപ്പിക്കണം; ആവശ്യവുമായി ശാസ്ത്രി

ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ കെഎസ് ഭാരതിന് പകരം കെഎല്‍ രാഹുലാണ് ടീം ഇന്ത്യയുടെ കീപ്പര്‍-ബാറ്ററാകേണ്ടതെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇത്തരമൊരു ക്രമീകരണം ഇന്ത്യന്‍ ബാറ്റിംഗിന് കരുത്ത് പകരുമെന്ന് ശാസ്ത്രി പറഞ്ഞു.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം, ഇന്നലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ രാഹുല്‍ ടീമിന്റെ ടോപ് സ്‌കോററായി മാറിയിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (45*) എന്നിവര്‍ ആറാം വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാഹുല്‍ (75*) ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.

ഡബ്ല്യുടിസി ഫൈനലിനുള്ള പ്ലെയിംഗ് ഇലവനില്‍ ഭരതിന് പകരം കീപ്പര്‍-ബാറ്ററായി മാറാന്‍ രാഹുല്‍ ശക്തനായ മത്സരാര്‍ത്ഥിയായിരിക്കുകയാണെന്ന് ശാസ്ത്രി പറഞ്ഞു. ‘ഡബ്ല്യുടിസി ഫൈനലിന് മുമ്പ് സെലക്ടര്‍മാരെ തൃപ്തിപ്പെടുത്താന്‍ രാഹുല്‍ ശരിക്കും എല്ലാം നന്നായി ചെയ്തു. രോഹിത് ശര്‍മ്മ മടങ്ങിയെത്തിയാലും തുടര്‍ന്നുള്ള ഏകദിന മത്സരങ്ങളിലും ഡബ്ല്യുടിസി ഫൈനലിലും തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവനായി. മധ്യനിര അവനാല്‍ ശക്തിപ്പെടും’ ശാസ്ത്രി പറഞ്ഞു.

‘ഇംഗ്ലണ്ടില്‍, നിങ്ങള്‍ പൊതുവെ വളരെ പുറകില്‍ നിന്നാണ് വിക്കറ്റുകള്‍ സൂക്ഷിക്കേണ്ടത്. നിങ്ങള്‍ സ്പിന്നര്‍മാരെ വളരെയധികം നിലനിര്‍ത്തേണ്ടതില്ല. ഐപിഎല്ലിനു മുമ്പ് അദ്ദേഹത്തിന് 2 ഏകദിനങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.