വ്യക്തിപരമായ കാരണങ്ങൾ പിന്മാറ്റം, ഇതിഹാസ താരം ഐ.പി.എലിൽ കളിക്കില്ല; ഇത് എന്താ തിരിച്ചടികളുടെ സീസണോ എന്ന് ആരാധകർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ അന്താരാഷ്ട്ര മത്സരങ്ങളും വ്യക്തിപരമായ കാരണങ്ങളും കാരണം ഐപിഎൽ 2023 ൽ നിന്ന് പിന്മാറി. ഡിസംബറിൽ നടന്ന ഐപിഎൽ ലേലത്തിൽ ഒന്നര കോടി രൂപയ്ക്കാണ് ഷാക്കിബിനെ കെകെആർ സ്വന്തമാക്കിയത്.

അടുത്ത ഏതാനും ആഴ്ചകളിൽ ഓൾറൗണ്ടറിന് തിരക്കേറിയ മത്സരങ്ങളാണ് വരുന്നത്. അയർലൻഡിനെതിരായ ഹോം ടി 20 ഐ പരമ്പരയിൽ കളിക്കുന്നതിനാൽ ലിറ്റൺ ദാസിനൊപ്പം കെകെആറിന്റെ ഉദ്ഘാടന മത്സരം താരത്തിന് നഷ്ടമായിരുന്നു. എന്തിരുന്നാലും താരം തിരികെ എത്തുമെന്ന് കൊൽക്കത്ത ടീം വിശ്വസിച്ചിരുന്നു. മെയ് 9, 12, 14 തീയതികളിൽ മൂന്ന് ഏകദിനങ്ങൾ കളിക്കാൻ ബംഗ്ലാദേശ് അയർലൻഡിലേക്ക് പോകും.

അതെ സമയം ലിറ്റൺ കെകെആറിൽ ചേരുമോ അതോ തിരക്കേറിയ അന്താരാഷ്ട്ര കലണ്ടർ കാരണം ഐപിഎല്ലിൽ നിന്ന് പിന്മാറുമോ എന്ന് കണ്ടറിയണം. ലേലത്തിന് ഒരു ദിവസം മുമ്പ് ഡിസംബർ 22 ന് വിദേശ കളിക്കാരുടെ ലഭ്യതയെക്കുറിച്ച് ബിസിസിഐ ഐപിഎൽ ടീമുകളെ അറിയിച്ചിരുന്നു, അവിടെ ടീമുകളോട് ” ബംഗ്ലാദേശ് താരങ്ങളെ ” ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിക്കേണ്ട എന്നും പറഞ്ഞിരുന്നു.

അയർലൻഡ് പരമ്പരയ്ക്കായി തിരഞ്ഞെടുത്ത ബംഗ്ലാദേശ് കളിക്കാർ ഏപ്രിൽ 8 മുതൽ മെയ് 1 വരെ ലഭ്യമാകുമെന്ന് ബിസിബി ബിസിസിഐയെ അറിയിച്ചിരുന്നു. എന്തായാലും ഷാക്കിബിന് പകരം ടീം ആരെ എടുക്കുമെന്ന് കണ്ടറിയണം.