ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഒപ്പം ; വനിതാ ലോക കപ്പില്‍ റെക്കോഡ ഇട്ട് ഇന്ത്യയുടെ ക്യാപ്റ്റനും

ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യന്‍ പെണ്‍പുലികള്‍ തകര്‍ത്താടിയ മൂന്നാം മത്സരത്തില്‍ ലോകറെക്കോഡ ഇട്ട് ഇന്ത്യയുടെ വനിതാടീം ക്യാപ്റ്റന്‍ മിതാലി രാജും. ലോകകപ്പിലെ മൂന്നാം മത്സരത്തിനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ വനിതാടീം നായിക നേടിയത് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മ്ത്സരങ്ങളില്‍ ടീമിനെ നയിച്ചയാള്‍ എന്ന പദവി. ആറ് ലോകകപ്പില്‍ പങ്കെടുത്ത വനിതാ താരമായും മിതാലി മാറി. പുരുഷ വനിതാ താരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളാണ് മിതാലി.

വെസ്റ്റിന്‍ഡീസിന് എതിരേ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരം കളിച്ച നായിക എന്ന പദവിയില്‍ ഓസ്‌ട്രേലിയയുടെ ബലിന്ദാ ക്ലാര്‍ക്കിനെയാണ് ഇന്ത്യന്‍ താരം മറികടന്നത്. 101 ഏകദിനം കളിച്ചിട്ടുള്ള ഓസീസ് താരത്തിന് നായികയായി 23 ലോകകപ്പ മത്സരമേ കളിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1997, 2000, 2005 ലോകകപ്പുകളില്‍ ടീമിനെ നയിച്ച ബലീന്ദ രണ്ടുതവണ കിരീടവും നേടിയിട്ടുണ്ട്. ശനിയാഴ്ച വിന്‍ഡീസിനെതിരേ ബാറ്റിംഗിനായി ഇറങ്ങിയതോടെ മിതാലിയുടെ ലോകപ്പ് കളികളുടെ എണ്ണം 24 ആയി.

ഇതുവരെ കളിച്ച 23 മത്സരത്തില്‍ 14 എണ്ണത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ മിതാലിയ്ക്ക് ആയിരുന്നു. ബലീന്ദയ്ക്ക് 23 കളികളില്‍ 21 ലും ടീമിനെ വിജയിപ്പിക്കാനായി. ഒരു മത്സരത്തിലാണ് തോറ്റത്. മൂന്നാമത് ഇംഗ്‌ളണ്ടിനെ 19 ലോകകപ്പ് മത്സരങ്ങളില്‍ നയിച്ചിട്ടുള്ള സൂസന്‍ ഗോട്ട്മാനാണ്. 15 മത്സരങ്ങളില്‍ വീതം ന്യൂസിലന്റിനെ നയിച്ച ട്രിസ് മക് കെല്‍വിയും അയര്‍ലന്റിന്റെ മാരി പാറ്റ് മൂറുമാണ് നാലും അഞ്ചും സ്ഥാനത്ത്. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യന്‍ വനിതകള്‍ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് നടത്തിയത്.