ഇന്ത്യക്കെതിരെ വിന്‍ഡീസിന് നിര്‍ണായ ടോസ്; സഞ്ജു ടീമില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ജയിച്ച് പരമ്പര ജയിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ പാരമ്പയിൽ ഒപ്പമെത്താനാണ് കരീബിയൻ ശ്രമം. മലയാളികളുടെ സ്വന്തം സഞ്ജു ശ്രേയസിന് പകരം ടീമിലെത്തി. കഴിഞ്ഞ മത്സരത്തിൽ ഒകെ താരം നിരാശപെടുത്തിയിരുന്നു. അശ്വിന് പകരം രവി ബിഷ്‌ണോയി ടീമിലെത്തി.

കരീബിയൻ ടീം മാറ്റങ്ങൾ ഇല്ലാതെയാണ് ഇറങ്ങുന്നത്. മഴ മൂലം മത്സരത്തിൽ ടോസിടാൻ വൈകി.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യു), സഞ്ജു സാംസൺ, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, അവേഷ് ഖാൻ, ഭുവനേശ്വര് കുമാർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ (സി), റോവ്‌മാൻ പവൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ഡെവൺ തോമസ് (ഡബ്ല്യു), ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രെക്‌സ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്