കാണ്‍പൂര്‍ ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ആവേശകരമായ വിജയങ്ങളില്‍ ഒന്നാവുന്നത് എന്തുകൊണ്ടാണ്?

കാണ്‍പൂര്‍ ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ആവേശകരമായ വിജയങ്ങളില്‍ ഒന്നാവുന്നത് വെള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ സാധ്യതകള്‍ മുന്നില്‍ നില്‍ക്കേ ഇന്ത്യന്‍ ടീം കാട്ടിയ പോസിറ്റീവ് ഇന്റന്റ് ഒന്നു കൊണ്ട് മാത്രമാണ്. മുന്‍കാലങ്ങളിലെ ഏതൊരു ഇന്ത്യന്‍ ടീമും സമനിലയെന്ന ആയാസരഹിതമായ ഓപ്ഷനില്‍ അഭിരമിക്കുമായിരുന്നു എന്നതില്‍ സംശയം വേണ്ട.

രോഹിത് ശര്‍മ്മ, ഔട്ട് സ്റ്റാന്‍ഡിങ് ക്യാപ്റ്റന്‍സി. എങ്ങനെയാണു തന്റെ ടീം ഈ ഗെയിം കളിക്കേണ്ടതെന്നു നായകന്‍ തന്നെ കാട്ടികൊടുക്കുന്നു.ഫീല്‍ഡ് സെറ്റിംഗ്‌സ്, ബൗളിംഗ് ചെഞ്ചുകള്‍ എല്ലാം റിസള്‍ട്ട് ഉറപ്പ് വരുത്തുന്നു, ഉജ്വലമായ തുടക്കം നല്‍കുന്നു, ഫീല്‍ഡില്‍ തന്റെ നൂറു ശതമാനം എഫര്‍ട്ടും. ബാറ്റിംഗ്, ബൗളിംഗ് യൂണിറ്റുകള്‍ നായകന് അയാളാഗ്രഹിക്കുന്ന രീതിയിലുള്ള കൃത്യമായ പിന്തുണയാണ് നല്‍കുന്നത്.

മഴ കാരണം രണ്ടു ദിവസം മുഴുവനായും കളി നഷ്ടപ്പെടുകയും ഒരു ദിവസം 35 ഓവര്‍ മാത്രം കളി സാധ്യമാവുകയും ചെയ്ത് ഒരു ഡെഡ് ടെസ്റ്റ് എന്നുറപ്പിച്ച അവസ്ഥയില്‍ നിന്നാണ് ഇന്ത്യ ഈ ടെസ്റ്റിനു ജീവന്‍ തിരിച്ചു നല്‍കുന്നത്. 35 ഓവര്‍ കൊണ്ട് 8 ന്റെ റണ്‍ റേറ്റില്‍ അടിച്ചെടുത്ത 285 റണ്‍സ്, റിസള്‍ട്ടിനായുള്ള ഇന്റന്റ് കൃത്യമായി അവിടെയുണ്ട്. ജയ്‌സ്വാളിന്റെ രണ്ടു തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറികള്‍ , കെ. എല്‍ രാഹുല്‍ സാഹചര്യത്തിനനുസരിച്ചു കളിച്ച എക്‌സ്‌പ്ലോസീവ് ഇന്നിങ്ങ്‌സ്, പൊതുവെ ബാറ്റര്‍മാര്‍ എല്ലാവരും കാട്ടിയ പോസിറ്റിവിറ്റി ശ്രദ്ധേയമായി.

ബാറ്റിംഗ് കൊണ്ട് മാത്രം നിങ്ങള്‍ക്കൊരു ടെസ്റ്റ് ജയിക്കാന്‍ കഴിയില്ല എന്നിരിക്കെ ഒരു ടോപ് ക്ലാസ് ബൗളിംഗ് എഫര്‍ട്ടാണ് കൂടെ വരുന്നത്. ജസ്പ്രീത് ബുമ്ര , അശ്വിന്‍, ജഡേജ, സിറാജ് & ദ ന്യു കമര്‍ ആകാശ് ദീപ് എല്ലാവരും കോണ്‍ട്രിബ്യുട്ട് ചെയ്യുന്നു.

എബവ് ഓള്‍, ആസ് എ ഫീല്‍ഡിങ് യൂണിറ്റ് ഇന്ത്യ അസാധാരണമായ ഇമ്പ്രൂവ് മെന്റ് കാട്ടുന്നു.. ജയ്‌സ്വാള്‍, രോഹിത്, സിറാജ് എന്നിവരെടുത്ത സ്റ്റണ്ണറുകള്‍ക്കൊപ്പം മറ്റുള്ളവരും മികച്ചു നിന്നു. സ്പ്ലെന്‍ഡിഡ് ടീം എഫര്‍ട്ട്.. ടീം ഇന്ത്യ..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more