മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

ഐപിഎൽ തുടങ്ങി നാളുകൾ ഇത്രയുമായിട്ടും ഒരു മത്സരം മാത്രമാണ് മുബൈ ഇന്ത്യൻസിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. മികച്ച ടീം ലൈനപ്പ് ഉള്ള ഫ്രാഞ്ചൈസി ആയിട്ടും മത്സരങ്ങൾ വിജയിക്കാത്തതിൽ വൻ ആരാധകരോഷമാണ് ടീം മാനേജ്മെന്റിന് നേരെ ഉയരുന്നത്.

കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്.

” ആദ്യ നാല് മത്സരങ്ങളിൽ 120.68 സ്ട്രൈക്ക് റേറ്റിൽ 9-ൽ താഴെ മാത്രമാണ് താരത്തിന്റെ ശരാശരി. “സൂര്യകുമാർ യാദവ് രണ്ട് മത്സരങ്ങളിലെങ്കിലും മികച്ച സ്കോറുകൾ കണ്ടെത്തി. എന്നാൽ സുപ്രധാന ഇടങ്കയ്യൻ ബാറ്ററായ തിലക് വർമ്മയ്ക്ക് ഇതുവരെ റൺസ് കണ്ടെത്താനായിട്ടില്ല. തിലക് ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുംബൈയ്ക്ക് വലിയ അത്യാവശ്യമാണ്,”

ആർസിബിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ്മ പഞ്ചാബിനെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ്. രോഹിത് പുറത്തിരുന്നാൽ ഓപ്പണറായി നമൻ ധിറിനെ ഇറക്കണമെന്നാണ് കാർത്തിക്കിന്റെ നിർദ്ദേശം. ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി ക്വിന്റൺ ഡി കോക്കിനെ കൊണ്ടുവരാൻ ടീമിന് താല്പര്യമുണ്ടാകാമെങ്കിലും, ബൗളിംഗ് നിരയിൽ ബോൾട്ടിന്റെ സാന്നിധ്യം അനിവാര്യമായതിനാൽ ആ നീക്കം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ തലവേദന അവരുടെ ബൗളിംഗ് നിരയാണെന്ന് കാർത്തിക് അടിവരയിട്ടു പറയുന്നു. ആദ്യം ബൗൾ ചെയ്ത 4 മത്സരങ്ങളിൽ മൂന്നിലും 220-ലധികം റൺസാണ് മുംബൈ വഴങ്ങിയത്. “യഥാർത്ഥ പ്രശ്നം ബൗളിംഗാണ്. ടീമിലെ പ്രധാന ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്തുന്നില്ലെന്ന് മനസ്സിലാക്കാം, എന്നാൽ മികച്ച ബൗളർമാർ ഉണ്ടായിട്ടും ബൗളിംഗ് നിരയും പൂർണ്ണ പരാജയമാകുന്നു. ഇത്രയും കരുത്തുറ്റ ഒരു ടീം ഒമ്പതാം സ്ഥാനത്ത് കിടക്കുന്നത് ശരിക്കും ഞെട്ടിക്കുന്ന കാര്യമാണ്,” കാർത്തിക് കൂട്ടിച്ചേർത്തു.