എന്തിനാണ് ബി.സി.സി.ഐ അയാൾ നിങ്ങളോട് കഴിഞ്ഞ ജന്മത്തിൽ തെറ്റ് വലതും ചെയ്തോ, സഞ്ജുവിനെ വീണ്ടും പറ്റിച്ചതിൽ പ്രതിഷേധം

ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ തിരഞ്ഞെടുത്തിരിക്കാമെന്നും എന്നാൽ പ്ലെയിംഗ് ഇലവനിൽ ഇടം നേടാനായേക്കില്ലെന്നും ആകാശ് ചോപ്ര നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് പോലെ തന്നെ രണ്ടാം ടി20 യിൽ സഞ്ജുവിന് സ്ഥാനമില്ല.

നവംബർ 18 വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ നാടകക്കെബ്ദ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മൂന്ന് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഇന്ത്യ കിവീസുമായി കൊമ്പുകോർക്കും. സഞ്ജുവിന് കഴിവുണ്ടെങ്കിലും അയാൾക്ക് ഇന്ത്യ അവസരം നൽകില്ല എന്ന് ചോപ്ര പറഞ്ഞത് ഇന്ത്യയുടെ സ്‌ക്വാഡ് വലുപ്പം കൂടി മുന്നിൽ കണ്ടാണ്. സഞ്ജു സാധാരണ കളിക്കുന്ന സ്ഥാനങ്ങളിൽ എല്ലാം മറ്റ് താരങ്ങൾ സീറ്റ് ഉറപ്പിച്ചെന്നാണ് ആരാധകർ ചോപ്ര പറഞ്ഞത്.

എന്തായാലും മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന സഞ്ജു പോലെ ഒരു താരത്തിനെ ഈ പ്രായത്തിൽ കളിപ്പിച്ചില്ല എങ്കിൽ പിന്നെ എന്ന് കളിപ്പിക്കുമെന്നും ആരാധകർ ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ സ്ക്വാഡിനെക്കുറിച്ച് പ്രതിഫലിപ്പിച്ച ചോപ്ര, സാംസൺ ഇലവനിൽ ഇടം കണ്ടെത്തുമോ എന്ന് ചോദിച്ചു, അദ്ദേഹം പറയുന്നത് ഇങ്ങനെ:

“നിങ്ങൾ സഞ്ജു സാംസണെ തിരഞ്ഞെടുത്തു, അയാളെ കളിപ്പിച്ചാൽ നിങ്ങൾ താഴെ ഏത് സ്ഥാനത്ത് ഇറക്കും, കാരണം ശ്രേയസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും , സൂര്യകുമാർ യാദവ് 4-ലും ഹാർദിക് 5-ലും കളിക്കും, അപ്പോൾ സഞ്ജുവിന് സ്ഥാനം ഇല്ലാതെ വരും.”

പന്ത് ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തിയ സ്ഥിതിക്ക് അടുത്ത മത്സരത്തിൽ ഓപ്പണറായി സഞ്ജുവിനെ ഇറക്കണമെന്ന ആവശ്യം ശക്തമാണ്, ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ വലിയ മത്സരങ്ങളില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞതും ആരാധകർ എടുത്ത് കാണിക്കുന്നു. ഐപിഎല്ലില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാത്തതില്‍ പരിഭവം അറിയിച്ച് കൈഫ് ഭാവി മുന്നില്‍ കണ്ട് സഞ്ജുവിനെ പോലുള്ള യുവതാരങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിന്റെ ആവശ്യകത ഉയര്‍ത്തികാട്ടി.

ഭാവിയിലേക്ക് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് സഞ്ജു സാംസണ്‍ വലിയ മത്സരം കളിക്കാന്‍ പ്രാപ്തനാണെന്നാണ്. എന്നാല്‍ ലോകകപ്പിലേക്ക് അവന്‍ പരിഗണിക്കപ്പെട്ടില്ല. അഞ്ചാം നമ്പറില്‍ കളിക്കാന്‍ അവന് കഴിവുണ്ട്. ഐപിഎല്‍ നിരവധി വര്‍ഷമായി കളിക്കുന്ന സഞ്ജു രാജസ്ഥാന്‍ നായകനാണ്. അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി.

വെസ്റ്റിന്‍ഡീസിനെതിരേ മാച്ച് വിന്നിംഗ് ഇന്നിംഗ്സാണ് സഞ്ജു കളിച്ചത്. 2, 3 വിക്കറ്റ് വീണിട്ടും അവന്‍ ക്രീസിലേക്കെത്തി ആക്രമിച്ചു. സ്പിന്നര്‍മാരെ നന്നായി നേരിടാനും സിക്സും ഫോറും അടിക്കാനും കഴിവുണ്ട്. എന്നിട്ടും അവനെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചില്ലെന്നത് വലിയ തെറ്റാണ്- കൈഫ് പറഞ്ഞു.

എന്തായാലും ബിസിസിഐയുടെ ഇരട്ടത്താപ്പ് സമീപനത്തോട് ആരാധകർ വളരെ മോശമായിട്ടാണ് പ്രതികരിക്കുന്നത്.