പക്വത ഇല്ലാത്തവനെ ഒക്കെ ആരാ നായകനാക്കിയത്, അയാൾ എങ്ങോട്ടെങ്കിലും ഓടിപ്പോകുമായിരുന്നോ; രൂക്ഷവിമർശനവുമായി ഇതിഹാസ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ഋഷഭ് പന്തിനെ ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിക്കരുതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടറും ലോകകപ്പ് ജേതാവുമായ മദൻ ലാൽ. താൻ ആയിരുന്നു സെലക്ഷനിൽ എങ്കിൽ ഒരിക്കലും ഇത്തരത്തിൽ ഒരു നീക്കം നടത്തിലായിരുന്നു എന്നും പന്തിനെ നായകൻ ആക്കില്ലായിരുന്നു എന്നും മുൻ ഇന്ത്യൻ തരാം അഭിപ്രായപ്പെട്ടു.

24 കാരനായ കെ എൽ രാഹുലിന്റെ പരമ്പരയിലെ ഡെപ്യൂട്ടി ആയിട്ടായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നിരുന്നാലും, ആദ്യ ടി20യുടെ തലേദിവസം രാഹുലിന് അരക്കെട്ടിന് പരിക്കേറ്റതിനാൽ പകരം പന്ത് ടീമിന്റെ നായകൻ ആകുവായിരുന്നു.

ഋഷഭ് പന്തും ഇന്ത്യയും തിരിച്ചുവരവ് നടത്തി പരമ്പര 2-2ന് സമനിലയിലാക്കി. എന്നിരുന്നാലും, സ്‌പോർട്‌സ് ടാക്കിനോട് സംസാരിച്ച മദൻ ലാൽ, മുഴുവൻ പരമ്പരയിലും 58 റൺസ് നേടിയതിനാൽ പന്ത് ഒരു ബാറ്ററായി കൂടുതൽ പക്വത കാണിക്കേണ്ടതുണ്ടെന്ന് വിശദീകരിച്ചു. അവന് പറഞ്ഞു:

“ഞാൻ അവനെ ക്യാപ്റ്റൻ ആക്കുന്നതിൽ നിന്ന് തടയുമായിരുന്നു. അത് അനുവദിക്കില്ലായിരുന്നു. കാരണം അത്തരമൊരു കളിക്കാരനെ പിന്നീട് ഈ ഉത്തരവാദിത്തം നൽകേണ്ടതുണ്ട്. ഇന്ത്യൻ ക്യാപ്റ്റനാകുക എന്നത് വലിയ കാര്യമാണ്. അവൻ ചെറുപ്പക്കാരനാണ്. അവൻ എവിടേയും പോകുന്നില്ലലോ, അതിനാൽ അങ്ങനെ ഒരു താരത്തെ നായകൻ ആക്കരുതായിരുന്നു.”

പന്തിനെ നായകനാക്കിയതിൽ പിന്തുണച്ചും എതിർത്തും ഒരുപാട് ആളുകൾ വരുന്നുണ്ട്.