ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

വെറും 10 മീറ്റർ സൈക്കിൾ ഓടിച്ചാൽ 10,000 രൂപ സമ്മാനം. എങ്കിൽ 10 അല്ല, 50 മീറ്റർ ഓടിച്ച് സമ്മാനം വാങ്ങാമെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. കേൾക്കുന്നത് പോലെ അത്ര എളുപ്പമല്ല ഇത്. കാരണം, പങ്കെടുത്തവരാരും ഇതുവരെ സമ്മാനത്തുക നേടിയിട്ടില്ല.

മധ്യപ്രദേശ് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി സിഎസ്ടി ശാസ്ത്രജ്ഞരാണ് ഈ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ഭോപ്പാലിലെ റീജിയണൽ സയൻസ് സിറ്റി സെൻ്റർ മോട്ടോറുകളുടെ റിവേഴ്സ് മെക്കാനിസം പിന്തുടർന്നാണ് ഈ സൈക്കിൾ കണ്ടുപിടിച്ചത്.

ഭോപ്പാലിലെ റീജിയണൽ സയൻസ് സിറ്റി സെൻ്റർ കാമ്പസിനുള്ളിലെ വിഗ്യാൻ വിമർശന് വീഥിക കെട്ടിടത്തിൽ ഇത് നിലവിൽ ലഭ്യമാണ്. ആറുമാസം കൊണ്ട് ഈ സൈക്കിൾ ഓടിക്കാൻ പഠിക്കാമെന്നും എന്നാൽ ഇതിൽ പ്രാവീണ്യം നേടണമെങ്കിൽ നേരത്തെ പഠിച്ച സൈക്കിളുകളുടെ മെക്കാനിസം മറക്കേണ്ടിവരുമെന്നും എംപിസിഎസ്ടി ശാസ്ത്രജ്ഞൻ പങ്കജ് ഗോദാല പറഞ്ഞു.

ഈ സൈക്കിൾ ഓടിക്കാൻ സാധിക്കില്ല എന്ന് പറയാൻ കാരണം, സൈക്കിൾ ഇടത്തേക്ക് തിരിയുകയാണെങ്കിൽ, അത് വലത്തോട്ടും വലത്തോട്ട് തിരിച്ചാൽ ഇടത്തോട്ടുമാണ് തിരിയുക. 10 മീറ്ററോളം സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ ഓടിക്കാൻ ആർക്കും സാധിച്ചിട്ടുമില്ല.

നിരവധി സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും കുട്ടികൾ ഈ സൈക്കിൾ ചവിട്ടാൻ എത്തിയിട്ടുണ്ട്. ഈ വർഷം ആരെങ്കിലും വന്ന് സമ്മാനം നേടുന്നതിനായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞർ.