ഇർഫാൻ പത്താൻ ട്രോളിയതാണോ അതോ പിന്തുണച്ചതാണോ, അമിത് മിശ്രയുടെ ട്വീറ്റ് പുതിയ ചർച്ചാവിഷയം

കഴിഞ്ഞ ഹനുമാൻ ജയന്തി ദിനത്തിൽ ജഹാംഗിർപുരിയിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ ഉത്തരവിനെപ്പോലും ബഹുമാനിക്കാതെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് തരത്തിൽ ചർച്ചകൾ സജീവമാണ്. ഇതിനിടയിൽ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം പത്താന്റെ ട്വീറ്റ് പുതിയ തർക്കങ്ങളിലേക്ക് നയിച്ചു.

“എന്‍റെ രാജ്യം, എന്‍റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്  പക്ഷെ..” ആദ്യം ഇർഫാൻ പത്താൻ പറഞ്ഞതിന്റെ അർത്ഥം ആർക്കും മനസിലായിരുന്നില്ല. താരം എന്തിനെ ഉദ്ദേശിച്ചാണ് ഇങ്ങനെ എഴുതിയതെന്നും വ്യക്തമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെയാണ് പത്താൻ പൂർത്തിയാക്കാത്ത ആ പക്ഷെ അമിത് മിശ്ര പൂരിപ്പിച്ചത്- ” ‘എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേർ മാത്രം തിരിച്ചറിയുന്നു”.  ജഹാംഗിർപുരിയിലെ സങ്കര്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് താരങ്ങൾ ഇങ്ങനെ ട്വീറ്റ് ചെയ്തത് എന്ന് ആളുകൾ പറഞ്ഞതോടെ രണ്ട് ട്വീറ്റും വൈറലായി.

അമിത് മിശ്ര പത്താനെ അനുകൂലിച്ചാണ് ട്വീറ്റ് ചെയ്തത് എന്ന് ആളുകൾ പറയുമ്പോൾ അല്ല മിശ്ര പത്താനെ ടോളിയാണ് ഇങ്ങനെ എഴുതിയതെന്ന് പറഞ്ഞവരുമുണ്ട്. ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷം വലിയ വർഗീയ ചേരിതിരിവിന് കാരണമായിരുന്നു. എന്നാൽ ഏത് വിഷയം സംബന്ധിച്ചാണ് പത്താൻ ട്വീറ്റ് ചെയ്തതെന്നോ, അതിനെ അനുകൂലിച്ചാണോ എതിർത്തണോ മിശ്ര വരികൾ കുറിച്ചതെന്നോ വ്യക്തമല്ല.

ട്വിറ്ററിൽ രണ്ട് താരങ്ങളും സജീവമാണ്. എന്തായാലും പത്താനെ ട്രോളിയാണ് അമിത് ട്വീറ്റ് ചെയ്തത് എങ്കിൽ അതിനുള്ള ഇർഫാന്റെ മറുപടി ഉടൻ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.