ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലേക്ക് കീപ്പർ-ബാറ്റർ സഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ നിരാശ പ്രകടിപ്പിച്ചു. ഏകദിനത്തിൽ മികച്ച റെക്കോർഡുണ്ടായിട്ടും സാംസണെ അവഗണിക്കുകയാണെന്ന് ഉത്തപ്പ ചൂണ്ടിക്കാട്ടി. 2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലാനുകളിൽ ഇല്ലാത്തതിനാൽ 2023 ലെ ഏഷ്യൻ ഗെയിംസ് ടീമിലേക്ക് സെലക്ടർമാർക്ക് ചേർക്കമായിരുന്നു എന്നും റോബിൻ ഉത്തപ്പ പറഞ്ഞു.
“സഞ്ജു സാംസൺ ടീമിൽ ഇല്ല എന്നത് മോശമായി തന്നെ ഞാൻ കരുതുന്നു. ഏകദിനത്തിൽ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. അതെ, ടി20യിൽ അദ്ദേഹം സ്ഥിരതയില്ലാത്തവനായിരുന്നു, എന്നാൽ ഏകദിനത്തിലെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതാണ്. എന്നിട്ടും അവന് അവസരം നൽകുന്നില്ല.” മുൻ താരം പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു:
” തുടർച്ചയാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. സഞ്ജുവിന്റെ കാര്യത്തിൽ അവർ അത് ചെയ്തിട്ടില്ല. ഏഷ്യാ കപ്പിനുള്ള റിസർവിലായിരുന്നു അദ്ദേഹം എന്നാൽ ഓസ്‌ട്രേലിയൻ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ചുരുങ്ങിയത് അവനെ ഏഷ്യൻ താരത്തിലേക്ക് അയക്കുക. ഇത്ര നന്നായി കളിച്ചിട്ടും ടീമിൽ അവസരം നൽകാത്തത് ശരിയല്ല.” ഉത്തപ്പ അഭിപ്രാമായി പറഞ്ഞു.
Read more
അതേസമയം ഐസിസി ലോകകപ്പ് 2023 ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവായ ഇന്ത്യൻ സെലെക്ടറുമാരുടെ നടപടി ശരിയാണെന്ന് എസ് ശ്രീശാന്ത് പറഞ്ഞു. സഞ്ജുവിന്റെ മനോഭാവം ശരിയല്ലെന്നും പല പ്രശ്നങ്ങൾ ഉണ്ടെന്നും ഇതിഹാസങ്ങൾ പറയുന്നത് കേൾക്കുന്നില്ലെന്നും മുൻ പേസർ പറഞ്ഞു. ഏകദിനത്തിൽ മികച്ച ശരാശരിയുണ്ടെങ്കിലും ഏഷ്യൻ ഗെയിംസിനും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ലോകകപ്പിലും സാംസണെ പരിഗണിച്ചിരുന്നില്ല.