എന്തൊരു പിശുക്കാടോ റാഷിദേ ഇത്, ടെസ്റ്റിൽ ബോളറുമാർ പോലും ഇങ്ങനെ കാണിക്കില്ല; അപൂർവങ്ങളിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി താരം

ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും. എന്തിരുന്നാലും പല ആരാധകർക്കും എതിരഭിപ്രായമില്ലാത്ത ടോപ് ലിസ്റ്റിൽ മുന്നിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു പേര് ആയിരിക്കും അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്റെ പേര്. ലോകം മുഴുവനുള്ള ബാറ്റ്‌സ്മാന്മാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ബോളിങ് ശൈലിയുമായി തിളങ്ങി നിൽക്കുന്ന താരം ഒരു അപൂർവ റെക്കോർഡ് സ്വന്തം ആക്കിയിരിക്കുകയാണ്.

തുടർച്ചായി 106പന്തുകളാണ് റാഷിദ് ഖാൻ ബൗണ്ടറി വഴങ്ങാതെ പിടിച്ചുനിന്നത്. ഒരു മത്സരത്തിൽ 24 പന്തുകളാണ് താരം പന്തെറിയുന്നത് . അങ്ങനെ നോക്കിയാൽ 4 മത്സരങ്ങളിൽ അധികം താരത്തിന് എതിരെ ബൗണ്ടറി നേടാൻ ബാറ്റ്സ്മാന് കഴിഞ്ഞില്ല. ഇന്നലെ നടന്ന പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ ബൗണ്ടറി വഴങ്ങിയതോടെയാണ് ഈ റെക്കോർഡ് അവസാനിച്ചത്. ഇപ്പോൾ സമാപിച്ച അഫ്ഗാനിസ്ഥാൻ – പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാൻ താരം സിയാം അയ്യൂബ് സിക്സർ പറത്തിയതോടെയാണ് റെക്കോർഡ് ബോളിങ് അവസാനിച്ചത്.

ബാറ്റ്‌സ്മാന്മാർ പറുദീസ പോലെ ആഘോഷിക്കുന്ന ഫോർമാറ്റിൽ റാഷിദ് നേടിയ ഈ നേട്ടം എല്ലാ ബോളറുമാരും ആഗ്രഹിക്കുന്നത് ആണെങ്കിലും ഒരിക്കലും അത് സംഭവിക്കാൻ സാധ്യതയില്ല. പണ്ട് മുതലേ പിശുക്കിന് പേരുകേട്ട ബോളിങ് രീതിയാണ് റാഷിദ് ഖാന്റെ, അപൂർവങ്ങളിൽ അപൂർവമായി മാത്രമേ താരത്തിന് പ്രഹരം കിട്ടാറുള്ളു.

പരമ്പരയുടെ കാര്യമെടുത്താൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ അഫ്ഗാനിസ്ഥാനെ ഇന്നലെ നടന്ന അവസാന മത്സരത്തിൽ പരാജയപ്പെടുത്തി പാകിസ്ഥാൻ നാണക്കേട് ഒഴിവാക്കി.