ആദ്യ 6 ഓവറിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി, ഒരു 180-190 റൺസ് നേടിയിരുന്നെങ്കിൽ മികച്ച മത്സരം കാണാൻ സാധിക്കുമായിരുന്നു: ശുഭ്മൻ ഗിൽ

തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിനെ 5 വിക്കറ്റുകൾക്കാണ് തോല്പിച്ചത്. ബെംഗളുരുവിനായി വിരാട് കോഹ്ലിയാണ് വിജയശില്പിയായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നത്തെ ഇന്നിങ്‌സ്.

ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചുനിന്നു. ബൗളർമാരുടെ പ്രകടനവും മത്സരത്തിൽ നിർണായകമായിരുന്നു. നാല് ഓവറിയിൽ 27 റൺസ് വഴങ്ങി റാസിഖ് സലാം മൂന്ന് വിക്കറ്റുകൾ നേടി. ആ നേട്ടങ്ങൾ ഗുജറാത്തിന്റെ തകർക്കുന്നതിൽ നിർണായകമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഭുവിയും 37 റൺസ് വഴങ്ങി ഹേസൽവുഡും രണ്ട് വിക്കറ്റുകൾ വീതവും നേടി. മത്സരശേഷം ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ സംസാരിച്ചു.

Read more

‘എനിക്ക് തോന്നുന്നു ഒരു 180-190 റൺസ് നേടിയിരുന്നെങ്കിൽ മികച്ച മത്സരം കാണാൻ സാധിച്ചേനെ. ഞങ്ങൾക്ക് പവർപ്ലെയിൽ തന്നെ കുറച്ച് വിക്കറ്റുകൾ നഷ്ടമായി. കൂടാതെ ഇടയ്ക്ക് വെച്ച് ആ ഒരു റിതവും നഷ്ടപ്പെട്ടു. പക്ഷെ അവരുടെ കുറച്ച് വിക്കറ്റുകൾ പവർപ്ലെയിൽ എടുത്തിരുന്നെങ്കിൽ മത്സരം തിരിച്ച് പിടിക്കാമായിരുന്നു’ ഗിൽ പറഞ്ഞു.